ഇൻഡിഗോ വിമാന സർവീസുകൾ മൂന്നാം ദിനവും തടസ്സപ്പെട്ടു; അന്വേഷണം തുടങ്ങി ഡി ജി സി എ

Dec 4, 2025 - 20:07
 0  4
ഇൻഡിഗോ വിമാന സർവീസുകൾ മൂന്നാം ദിനവും തടസ്സപ്പെട്ടു; അന്വേഷണം തുടങ്ങി ഡി ജി സി എ

ന്യൂഡൽഹി:പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച പുതിയ നിയമങ്ങൾ കാരണം ജീവനക്കാരുടെ കുറവുണ്ടായതിനെ തുടർന്ന് ഇൻഡിഗോ വിമാന സർവീസുകൾ തുടർച്ചയായ മൂന്നാം ദിവസവും രാജ്യവ്യാപകമായി തടസ്സപ്പെട്ടു.

 മുന്നൂറോളം സർവീസുകളാണ് റദ്ദാക്കിയത്. ഇതിൽ ബെംഗളൂരു, മുംബൈ, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള കൊച്ചി സർവീസുകളും ഉൾപ്പെടുന്നു. ഡൽഹി, കൊൽക്കത്ത, മുംബൈ, ബെംഗളൂരു അടക്കമുള്ള പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള ആഭ്യന്തര, രാജ്യാന്തര സർവീസുകളാണ് റദ്ദാക്കുകയോ, മണിക്കൂറുകൾ വൈകുകയോ ചെയ്തത്. ഇതോടെ വിമാനത്താവളത്തിലെത്തിയ യാത്രക്കാർ കടുത്ത ബുദ്ധിമുട്ടിലായി.

 ഇൻഡിഗോയുടെ ഈ പ്രവർത്തന തടസ്സങ്ങളിൽ വ്യോമയാന മന്ത്രാലയം ഇടപെടുകയും, സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡി ജി സി എ) ഇൻഡിഗോ അധികൃതരെ വിളിച്ചുവരുത്തി റിപ്പോർട്ട് തേടുകയും ചെയ്തു.