ഇന്ത്യ-യുഎസ് വ്യാപാര കരാർ ആദ്യ ഘട്ടം നവംബറോടെ യാഥാർഥ്യമാകും: പീയൂഷ് ഗോയൽ

ന്യുഡൽഹി: ഇന്ത്യ-യുഎസ് വ്യാപാരകരാർ സംബന്ധിച്ചുള്ള ചർച്ചകൾ നല്ല രീതിയിൽ പുരോഗമിക്കുകയാണെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. കരാറിന്റെ ആദ്യഘട്ടം നവംബറോടെ യാഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിൽ മോദിയും ട്രംപും തമ്മിൽ വ്യാപാരകരാറിന്റെ ആദ്യഘട്ടം സംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു.നവംബറോടെ ആദ്യഘട്ടം യാഥാർഥ്യവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചർച്ചകളിൽ ഇരുരാജ്യങ്ങളും സംതൃപ്തരാണ്- പീയൂഷ് ഗോയൽ പറഞ്ഞു.