'മ്യാൻമര്‍ അതിര്‍ത്തിയില്‍ വേലി നിര്‍മ്മിക്കും'; ഇന്ത്യയിലേക്കുള്ള സ്വതന്ത്ര സഞ്ചാരം അവസാനിപ്പിക്കുമെന്ന് അമിത് ഷാ

ല്‍ഹി: മ്യാൻമറിലെ അതിർത്തിയില്‍ ഇന്ത്യ വേലി നിർമ്മിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ .ഇന്ത്യയിലേക്കുള്ള സ്വതന്ത്ര സഞ്ചാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അമിത് ഷാ വ്യക്തമാക്കി.

വംശീയ സംഘട്ടനങ്ങളില്‍ നിന്ന് രക്ഷതേടി മ്യാൻമാർ സൈനികർ ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടുകള്‍ക്കിടെയാണ് അമിത് ഷായുടെ പ്രഖ്യാപനം.

'ബംഗ്ലാദേശുമായുള്ള അതിർത്തി പോലെ മ്യാൻമറുമായുള്ള ഇന്ത്യയുടെ അതിർത്തിയും സംരക്ഷിക്കപ്പെടും',അസം പോലീസ് കമാൻഡോ പാസ് ഔട്ട് പരേഡില്‍ പങ്കെടുത്ത് സംസാരിക്കവെ അമിത് ഷാ വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ 600 മ്യാൻമർ സൈനികർ ഇന്ത്യയിലേക്ക് കടന്നെന്നാണ് റിപ്പോർട്ടുകള്‍.