നീലനിശീഥിനിയെ താരാട്ടാൻ കൊതിക്കുന്ന ആർദ്രമാം വിരൽസ്പർശം…. : ഹൃദയരാഗം; കെ. ആര്‍ മോഹൻദാസ്
1987ല്‍ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് ഏഴുതാപ്പുറങ്ങൾ . എഴുതാപ്പുറങ്ങളിലെ പ്രശസ്ത ഗാനമാണ് "പാടുവാനായ് വന്നു നിന്‍റെ പടിവാതിൽക്കൽ".
സംഗീതം ആത്മാവിനെ പ്രണയിക്കുന്ന ഹിമകണമാണ് നീലനിശീഥിനിയെ താരാട്ടാന്‍ കൊതിക്കുന്ന ആര്‍ദ്രമാം വിരലുകള്‍ ഹൃദയത്തോടു ചേര്‍ത്ത് മോഹങ്ങളുടെ കളിയൂഞ്ഞാലില്‍വീണുറങ്ങുന്ന കിനാവുകള്‍ക്ക് കൂട്ടാകുന്ന അമൃതവര്‍ഷിണിഗാഗം പാടുവാനായ് വന്നു നിൻ്റെ പടിവാതിൽക്കൽ
പാടുവാനായ്
വന്നു നിൻ്റെ പടിവാതിൽക്കൽ
ചൈത്രശ്രീപദങ്ങൾ പൂക്കൾ തോറും
ലാസ്യമാടുമ്പോൾ
ഏതു രാഗം ശ്രുതി താളം
എന്നതോർക്കാതെ
ഞാനാവീണയിൽ പൊന്നിഴ പാകി മീട്ടിടുന്നാരോ ?
ഈ ഗാനം ഒരുപാടിഷ്ടമായിരുന്നു. പാട്ടുകേട്ടാണ് പിന്നീട് യൂട്യൂബിൽ സിനിമ കാണുന്നത്.
ഗഗന നീലിമയിൽ
നീന്തിടുമൊടുവിലെ കിളിയും
മാഞ്ഞു വിജനമാം വഴിയമ്പലത്തിൽ
പഥികൻ അണയുന്നു
മധുരമെന്നാലും ശോക വിധുരമൊരു ഗാനം
ജന്മസ്മൃതി തടങ്ങൾ
തഴുകിഎത്തി ഏറ്റു പാടി ഞാൻ
സുഹാസിനി അവിസ്മരണീയമാക്കിയ രാജലക്ഷ്മി എന്ന സാഹിത്യകാരിയുടെയും അവരുടെ ആത്മ സ്നേഹിതകളായ രണ്ട് സ്ത്രീകളുടെയും കഥയാണ് എഴുതാപ്പുറങ്ങൾ എന്ന സിബി മലയിൽ - ലോഹിതദാസ് ചിത്രം പറയുന്നത്.
എഴുതാപ്പുറങ്ങളിൽ സുഹാസിനി ജീവൻ കൊടുത്ത രാജലക്ഷ്മിയുടെ മുറച്ചെറുക്കനാണ് നടൻ ശ്രീനാഥ് അവതരിപ്പിക്കുന്ന ശ്രീനി എന്ന കഥാപാത്രം.
ശ്രീനിക്ക് രാജലക്ഷ്മിയോട് അന്ധമായ സ്നേഹമാണ്. രാജിയുടെ വീട്ടിലെ കവി സമ്മേളനങ്ങളും സംവാദങ്ങളുമൊന്നും ശ്രീനിക്ക് ഒട്ടും ഇഷ്ടമല്ല.
രാജി തനിക്കു മാത്രം സ്വന്തമാണ്. മറ്റാരും തങ്ങളുടെ ലോകത്തേക്കു വരുന്നത് ശ്രീനിക്കിഷ്ടമല്ല.
കോളജ് അധ്യാപികയും കവിയുമായ രാജലക്ഷ്മി പ്രശസ്തിയുടെ നിറുകയിലാണ്.
രാജിക്ക് താൻ അർഹനല്ല എന്ന സത്യം മനസ്സിലാക്കിയ ശ്രീനി തൻ്റെ പ്രണയത്തിൽ നിന്നും പിൻമാറുകയാണ്. ഒരു കാലത്ത് കരൾ പകുത്ത് പ്രണയിച്ചവരായിരുന്നു ഇരുവരും.
എഴുതാപ്പുറങ്ങളിലെ കണ്ണുനനയിക്കുന്ന ഭാഗമാണ് ശ്രീനി തൻ്റെ വിവാഹക്ഷണക്കത്ത് രാജിയ്ക്കു നൽകുന്നത്.
പ്രണയിച്ച കാലങ്ങളിൽ മിഴികളിൽ പരസ്പരം നഷ്ടപ്പെട്ടിരുന്നവർ.... ഇന്ന് പഴയ പ്രണയിനിയുടെ മുഖത്തു നോക്കാതെയാണ് ക്ഷണക്കത്ത് നീട്ടുന്നത്.
രാജി ശരിക്കും തകർന്നു പോകുന്നുണ്ട്.
ശ്രീനി രാജിക്കു നൽകുന്ന മറുപടി ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയാണ് :
''.. എനിക്ക് ആഗ്രഹിക്കാവുന്നതിലും ഒരുപാട് ഉയരങ്ങളിലാണ് ഇന്ന് രാജി. ഞാൻ അർഹനല്ല....''
താൻ വിവാഹം കഴിക്കാൻ പോകുന്ന വധുവിനെക്കുറിച്ചു ശ്രീനി പറയുന്ന ഭാഗം ഹൃദയസ്പർശിയാണ് :
''...ഇതൊരു പാവം പെണ്ണാണ്. PDC തോറ്റ് തുന്നലു പഠിക്കുന്നു ..... അങ്ങനെയൊരു പെണ്ണാവുമ്പോ എൻ്റെ ഇഷ്ടങ്ങൾക്കും വിവരക്കേടുകൾക്കും ഒപ്പം എപ്പോഴും..... രാജി എന്ന കവിയുടെ ആരാധകനായി എന്നും ദൂരെ ഞാനുണ്ടാവും.....''
സുഹാസിനിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു
എഴുതാപ്പുറങ്ങൾ എന്ന സിനിമയ്ക്കുവേണ്ടി ഒഎൻവി എഴുതിയ ഗാനം തിയറ്ററിൽ നിന്ന് ഒഴുകിയിറങ്ങി മലയാളിയുടെ ഹൃദയങ്ങളിൽ ഇന്നും തരംഗങ്ങൾ സൃഷ്ടിക്കുന്നു. ഒഎൻവിയുടെ അതി മനോഹരമായ വരികൾക്ക് ഈണത്തിൻ്റെ പൊന്നും പുടവയും ചാര്‍ത്തിയത് വിദ്യാധരൻ മാസ്റ്ററാണ്.
പുതുമഴ കുളിരിൽ പുന്നിലം
ഉഴുതമാദകമാം ഗന്ധം
വഴിയുമീ വഴി വന്ന കാറ്റാ
ലഹരി നുകരുമ്പോൾ
നിമിഷ പാത്രത്തിൽ ആരീ
അമൃതു പകരുന്നു
എന്നും ഇവിടെ നില്ക്കാൻ
അനുവദിക്കൂ പാടുവാൻ മാത്രം
പാടുവാനായ് വന്നു..... നിൻ്റെ പടിവാതിൽക്കൽ....