റവ. ഫാ. തോമസ് എബ്രഹാം ളാഹയിൽ (76) സംസ്കാരം ശനിയാഴ്ച

Sep 16, 2026 - 05:24
 0  6
റവ. ഫാ. തോമസ് എബ്രഹാം ളാഹയിൽ (76) സംസ്കാരം ശനിയാഴ്ച



ക്ളിഫ്ടൻ (ന്യു ജേഴ്‌സി): അന്തരിച്ച ഫാ. തോമസ് എബ്രഹാം ളാഹയിൽ (76) സംസ്കാരം ശനിയാഴ്ച ന്യു ജേഴ്‌സിയിൽ നടത്തും. മലങ്കര സിറിയക്ക് ക്നാനായ ആർച്ച് ഡയോസിസിന്റെ  മെത്രാപ്പോലീത്ത ഡോ. അയൂബ് മാർ സിൽവാനോസ്  മുഖ്യകാർമ്മികത്വം വഹിക്കും

സെപ്റ്റംബർ 16, 17 വൈകിട്ട് 7 മണി: സംസ്കാര സർവീസ് പ്രാർത്ഥനകൾ: സെന്റ് തോമസ് ക്നാനയ ചർച്ച്, 186 തേർഡ് സ്ട്രീറ്റ്, ക്ളിഫ്ടൻ, ന്യു ജേഴ്‌സി

സെപ്റ്റംബർ 18 വെള്ളി 4 മുതൽ 9 വരെ: വെയ്ക്ക്  സർവീസ്

സെപ്റ്റംബർ 19 ശനി രാവിലെ 6:30 ഒൻപതാം ദിന  കുർബാന,  8 മണിക്ക് സംസ്കാരശുശ്രുഷകൾ

നോർത്ത് അമേരിക്കൻ ക്നാനായ സമുദായത്തിന്റെ ആദ്യകാല സംഘാടകനും പ്രമുഖ വൈദികനുമാണ്.     ദീർഘകാലമായി പാർക്കിൻസൺസ് രോഗബാധയെ തുടർന്ന് വിശ്രമജീവിതത്തിലായിരുന്ന അദ്ദേഹം സെപ്റ്റംബർ 11-നാണ് നിര്യാതനായത്.

1950 മേയ് 4-ന് റാന്നി തുരുത്തിക്കാട് ഇടിക്കുള എബ്രഹാം ളാഹയിലിന്റെയും അന്നമ്മ  തോപ്പിൽ കുന്നത്തുകരയുടെയും മൂന്നാമത്തെ മകനായി ജനിച്ച അദ്ദേഹം, എം.എസ്. ഹൈസ്കൂൾ, ചിങ്ങവനം മോർ എഫ്രേം സെമിനാരി, റാന്നി സെന്റ് തോമസ് കോളേജ് (ബി.എ), ഭോപ്പാൽ (എം.എ ഇക്കണോമിക്സ്) എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1976-ൽ അവറാൻകുട്ടിയുടേയും ചാച്ചിയമ്മ എബ്രഹാമിന്റെയും മകൾ  ലീലാമ്മ എബ്രഹാമുമായുള്ള വിവാഹത്തിന് ശേഷം 1977-ൽ അമേരിക്കയിലേക്ക് കുടിയേറുകയും തുടർന്ന് മൂന്ന് പതിറ്റാണ്ടോളം യു.എസ് പോസ്റ്റൽ സർവീസിൽ (USPS) സേവനമനുഷ്ഠിച്ച് 2012-ൽ വിരമിക്കുകയും ചെയ്തു.


1980-കളുടെ തുടക്കം മുതൽ നോർത്ത് അമേരിക്കൻ ക്നാനായ കമ്മ്യൂണിറ്റിയുടെ (NAKC) രൂപീകരണത്തിനും വളർച്ചയ്ക്കുമായി സജീവമായി പ്രവർത്തിച്ച അദ്ദേഹം 1991-ൽ NAKC-യുടെ ആദ്യ ജനറൽ സെക്രട്ടറിയായി നിയമിതനായി. 1992 ജൂലൈ 26-ന് പൗരോഹിത്യം സ്വീകരിച്ച ളാഹയിലച്ചൻ, അതേ വർഷം ഡിസംബറിൽ യോങ്കേഴ്സ് സെന്റ് പീറ്റേഴ്സ് ക്നാനായ പള്ളിയിൽ ആദ്യ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് യോങ്കേഴ്സ്, ക്ലിഫ്റ്റൺ, ഫിലാഡൽഫിയ തുടങ്ങിയ ട്രൈ-സ്റ്റേറ്റ് മേഖലകളിലെ വിവിധ ഇടവകകളിൽ വികാരിയായും പുതിയ ദേവാലയങ്ങളും വസ്തുവകകളും സഭയ്ക്കായി കെട്ടിപ്പടുക്കുന്നതിലും നിർണായക പങ്ക് വഹിച്ചു.

വൈക്കം പള്ളിയിലെ ളാഹയിലച്ചൻ എഡ്യൂക്കേഷൻ എൻഡോവ്‌മെന്റ് ഫണ്ട്, കെ.എം.എസ് ക്ലർജി എഡ്യൂക്കേഷൻ ഫണ്ട്, ന്യൂജേഴ്‌സി വുമൺസ് അസോസിയേഷൻ ചാരിറ്റി ഫണ്ട് ഉൾപ്പെടെയുള്ള ജീവകാരുണ്യ പദ്ധതികളുടെ തുടക്കക്കാരനുമായിരുന്നു അദ്ദേഹം. ഭാര്യ ലീലാമ്മ എബ്രഹാമും മക്കളായ ടോംലി, ടീന, മരുമകൻ അനുപ് പാറയിൽ  എന്നിവരുമടങ്ങുന്നതാണ് കുടുംബം