മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു 

Aug 8, 2026 - 11:37
 0  2
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു 

ഇടുക്കി; മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളായി പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്. തേനി ജില്ലാ കലക്ടര്‍, തേനി എം എല്‍ എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തമിഴ്‌നാട്ടിലേക്ക് കൃഷിക്കായി വെള്ളം തുറന്നുവിട്ടത്.

സാധാരണയായി ജൂണ്‍ മാസത്തിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്ന് തമിഴ്‌നാട്ടിലെ കമ്പം താഴ്വരയിലേക്ക് വെള്ളം കൊണ്ടുപോകുന്നത്. എന്നാല്‍ ഇത്തവണ അണക്കെട്ടിലെ ജലനിരപ്പ് 100 അടിക്ക് താഴെയായതിനാല്‍ ഷട്ടര്‍ തുറക്കുന്നത് വൈകുകയായിരുന്നു.