ഒഐസിസി കുവൈറ്റ് പാലക്കാട് ജില്ലാ കമ്മിറ്റി മുൻ എം.എൽ.എ കെ. അച്യുതൻ അനുസ്മരണം സംഘടിപ്പിച്ചു
കുവൈറ്റ്: ചിറ്റൂർ മുൻ എം.എൽ.എയും പാലക്കാട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ. അച്യുതന്റെ അനുസ്മരണ യോഗം ഒഐസിസി കുവൈറ്റ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. സെപ്റ്റംബർ 11ന് വൈകുന്നേരം 7 മണിക്ക് സൂം പ്ലാറ്റ്‌ഫോം വഴിയാണ് അനുസ്മരണ സമ്മേളനം നടന്നത്.
പാലക്കാട് ജില്ലാ പ്രസിഡന്റ് ഹബീബ് റഹ്മാൻ ആലിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ട്രഷറർ ഫൈസൽ കമാൽ സ്വാഗതം ആശംസിച്ചു. പാലക്കാട് ജില്ലാ ഡി.സി.സി വൈസ് പ്രസിഡന്റ് ടി. എച്ച്. ഫിറോസ് ബാബു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഒഐസിസി കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് ബി. എസ്. പിള്ള അനുസ്മരണ പ്രഭാഷണം നടത്തി.
നാഷണൽ കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം. എ. നിസാം, പാലക്കാട് ജില്ലാ ചുമതലയുള്ള നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷംസുദീൻ കുക്കു, നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ വിപിൻ മങ്ങാട്ട്, ജോബിൻ ജോസ്, സിദ്ദിക്ക് അപ്പക്കൻ, നാഷണൽ ജനറൽ സെക്രട്ടറി ഇല്യാസ് പൊതുവാചേരി, നാഷണൽ സെക്രട്ടറി സുഭാഷ് പി. നായർ, യൂത്ത് വിംഗ് പ്രസിഡന്റ് ഷോബിൻ സണ്ണി, കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി അനിൽ ചീമേനി, കൾച്ചറൽ വിംഗ് കോർഡിനേറ്റർ നൗഷാദ് ടി , നിഷാദ് ചിറ്റൂർ, നിഷാദ് നീലേശ്വരം എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
യോഗത്തിൽ പാലക്കാട് ജില്ലാ സെക്രട്ടറി അനൂപ് ഓലിക്കൽ നന്ദി രേഖപ്പെടുത്തി.