കെ ആർ മോഹൻദാസ്
കമലിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നിറം മലയാള സിനിമയിലെ ക്യാമ്പസ് പ്രണയത്തിന്‍റെയും സൗഹൃദത്തിന്‍റെയും വർണച്ചിറകുകൾക്ക് പുതിയൊരു ഭാവം നൽകിയ ചിത്രമായിരുന്നു. ഡോ. ഇഖ്ബാൽ കുറ്റിപ്പുറം കഥയും ശത്രുഘ്നൻ തിരക്കഥയും ഒരുക്കിയ ചിത്രം തിയറ്ററുകളിലെത്തിയപ്പോൾ യുവതലമുറ അതിനെ ഹൃദയത്തോട് ചേർത്തുപിടിച്ചു.
ഗിരീഷ് പുത്തഞ്ചേരിയും ബിച്ചു തിരുമലയും ചേർന്ന് സമ്മാനിച്ച വരികൾക്ക് വിദ്യാസാഗർ പകർന്ന ഈണങ്ങൾ മലയാളികളുടെ മനസ്സിൽ ഇന്നും മധുരമായി മുഴങ്ങുന്നു. മനോഹരമായ മെലഡികളുടെ മാന്ത്രികതകൊണ്ട് ‘മെലഡി കിംഗ്’ എന്ന വിശേഷണത്തിന് അർഹനായ വിദ്യാസാഗറിന്‍റെ സംഗീതം നിറത്തിന് നൽകിയ ഭംഗി വേറിട്ടതായിരുന്നു.
നിറത്തിലെ ഓരോ ഗാനവും ഓരോ ഓർമ്മയാണ്. അതിൽ ഏറ്റവും ഹൃദയത്തിൽ പതിഞ്ഞവയിൽ ഒന്നാണ്—
“മിഴിയറിയാതെ വന്നു നീ
മിഴിയൂഞ്ഞാലിൽ…”
ഈ വരികൾ കേൾക്കുമ്പോൾ ഒരുപക്ഷേ നമ്മൾ വീണ്ടും മടങ്ങിപ്പോകുന്നത് പഴയൊരു ക്യാമ്പസിലേക്കായിരിക്കും. കൂട്ടുകാരുടെ കളിചിരികളിലേക്കും, പറയാതെ പോയ പ്രണയങ്ങളിലേക്കും, മഴനനഞ്ഞ ഇടനാഴികളിലേക്കും, മനസ്സിൽ മാത്രം സൂക്ഷിച്ചിരുന്ന കൗമാര സ്വപ്നങ്ങളിലേക്കും…
ഈ പാട്ടു കേൾക്കുമ്പോൾ ഒരു വല്ലാത്ത സുഖമുള്ള അനുഭൂതി. ….മഴയുടെ കുളിർമ പോലെ നനഞ്ഞിറങ്ങുന്ന പ്രണയം.
ദാസേട്ടന്‍റെ ആ മൃദുലമായ ആലാപനം…., ഒരു നനുത്ത നിലാപ്പുതപ്പ് മനസിനെ പൊതിയുന്നതു പോലെ…..
മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാ ..ലിൽ...
കനവറിയാതെയേതോ കിനാവുപോ ..ലെ...
മനമറിയാതെ പാറിയെന്‍ മനസരസോ ..രം...
പ്രണയനിലാക്കിളി നീ ശഹാന പാ..ടി...
ഇതുവരെ വന്നുണര്‍ന്നിടാത്തൊരു പുതുരാ ..ഗം....
എവിടെ മറന്നു ഞാനീ പ്രിയാനുരാ ..ഗം....
ഒരു കുളിർ കാറ്റുപോലെ തഴുകി കടന്നുപോകുന്ന മനോഹരമായ മെലോഡിയസ് വരികൾ ...
ഈണവും, ആലാപനവും ഒരുപോലെ സൗമ്യമായി ഇഴ ചേർന്നിരിക്കുന്ന പ്രിയാനുരാഗഗാനം.
കണ്‍ ചിമ്മിയോ ... നിന്‍ ജാലകം ...
ഏതോ നിഴല്‍ .. തുമ്പികള്‍ .. തുള്ളിയോ ..
കാതോര്‍ക്കയാ ...യ് എന്‍.. രാവുകള്‍ ..
കാറ്റായ് വരും.. നിന്‍റെ കാ.. ല്‍താളവും ...
തങ്ക തിങ്കള്‍ തേരേറി വര്‍ണ്ണ പൂവിന്‍ തേന്‍ തേടി
പീലി തുമ്പില്‍ കൈമാറും മോഹങ്ങളെ
എന്നും നിന്നെ കണ്‍കോണില്‍ മിന്നുംപൊന്നായ് കാത്തോളാം
ഒന്നുംമിണ്ടാതെന്തേ നീ നില്‍പ്പൂ മുന്നില്‍
എബിയും സോനയും തമ്മിലുള്ള അഗാധമായ പ്രണയത്തിന്‍റെ കഥയാണ് കമലിന്‍റെ നിറം എന്ന പ്രണയവര്‍ണ്ണകാവ്യം.
ഇന്നെന്നുള്ളില്‍ ചാഞ്ചാടും
കാണാ സ്വപ്ന പൂപ്പാടം
കൊയ്യാനെത്തും കിന്നാര പൊന്‍പ്രാക്കളെ
ഓരോ തീരം തേടാതെ
ഓളചില്ലില്‍ നീന്താതെ
ഈറന്‍ ചുണ്ടില്‍ മൂളാത്തൊരീണം തരൂ
ഒരു വാക്കിന്‍റെ മിഴിദൂരത്ത് അവളെ കണ്ടില്ലെങ്കിൽ ...
ഒരു കൺചിമ്മലിന്‍റെ വിതുമ്പലിൽ ആ ചിരിയൊച്ചകൾ കേട്ടില്ലെങ്കിൽ .... ഉൾക്കനൽച്ചൂടിൽ എരിയുന്നതു പോലെ അനുഭവപെടുമോ…..?
എങ്കില്‍……. ?
മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ ....