ഒഡീഷയില്‍ സൂര്യാഘാതമേറ്റ് ഒൻപത് പേര്‍ മരിച്ചു

ഒഡീഷയില്‍ സൂര്യാഘാതമേറ്റ് ഒൻപത് പേര്‍ മരിച്ചു
ഭുവനേശ്വർ: ഒഡീഷയില്‍ സൂര്യാഘാതമേറ്റ് ഒൻപത് പേർ മരിച്ചതായി സ്ഥിരീകരണം. സൂര്യാഘാതമേറ്റ് മരിച്ചതായി സംശയിക്കുന്ന 96 കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ സർക്കാരിന് ലഭിച്ചിട്ടുണ്ട്.
ഇതില്‍ 54 സംശയാസ്പദമായ കേസുകള്‍ ഏഴ് ജില്ലകളിലായി റിപ്പോർട്ട് ചെയ്തതാണ്. ഇതുവരെ ഒൻപത് സൂര്യാഘാത മരണങ്ങള്‍ സ്ഥിരീകരിച്ചു, അതില്‍ മൂന്ന് മരണങ്ങള്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് സംഭവിച്ചത്.

അന്വേഷണത്തില്‍ ആറ് മരണങ്ങള്‍ സൂര്യാഘാതം മൂലമല്ലെന്നും സർക്കാർ കണ്ടെത്തി. ബാക്കിയുള്ള 81 മരണ കേസുകള്‍ക്കായി സംയുക്ത അന്വേഷണം നടക്കുകയാണെന്നും അധികൃതർ പറഞ്ഞു.