ലോക്‌സഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ്ഇന്ന് ആരംഭിച്ചു.  21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 102 പാർലമെൻ്റ് മണ്ഡലങ്ങളിലായണ് വോട്ടെടുപ്പ്.

വൈകുന്നേരം 6:00 മണി വരെ വോട്ടർമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പിനൊപ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശിലെയും സിക്കിമിലെയും നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പും ഇന്ന് രാവിലെ ആരംഭിച്ചു.

അരുണാചലില്‍ രണ്ട് ലോക്‌സഭാ സീറ്റുകളിലേക്കും 60 അംഗ നിയമസഭയിലേക്കുമാണ് വോട്ടെടുപ്പ്.

അരുണാചലിന് പുറമെ 32 നിയമസഭാ സീറ്റുകളിലേക്കും ഒരു ലോക്‌സഭാ സീറ്റിലേക്കും സിക്കിമില്‍ വോട്ട് ചെയ്യും.

ഏറ്റവും കൂടുതല്‍ പാർലമെൻ്റ് മണ്ഡലങ്ങളുള്ള ആദ്യ ഘട്ടത്തില്‍ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടെടുപ്പ് നടക്കും.

8.4 കോടി പുരുഷ വോട്ടർമാരും 8.23 കോടി സ്ത്രീ വോട്ടർമാരും 11,371 മൂന്നാം ലിംഗ വോട്ടർമാരും ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടത്തില്‍ വോട്ട് ചെയ്യും.

14 ലോക്‌സഭാ മണ്ഡലങ്ങളില്‍ ആദ്യ ഘട്ടത്തില്‍ അഞ്ച് ലോക്‌സഭാ സീറ്റുകളിലേക്കാണ് അസമില്‍ വോട്ടെടുപ്പ്.

ഒരു വർഷത്തോളമായി അക്രമവും വംശീയ വിഭജനവും കണ്ട മണിപ്പൂരിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്.