ബിജെപി നേതാവ് എൻ ഹരി റബർ ബോർഡ് ചെയർമാൻ

Jun 15, 2026 - 17:04
 0  4
ബിജെപി നേതാവ് എൻ ഹരി റബർ ബോർഡ് ചെയർമാൻ

ബി ജെ പി മധ്യമേഖലാ പ്രസിഡന്റ് എൻ.ഹരിയെ റബർ ബോർഡ് ചെയർമാനായി നിയമിച്ചു.18 മാസത്തിന് ശേഷമാണ് റബർ ബോർഡിന് സ്ഥിരം ചെയർമാനെ നിയമിക്കുന്നത്. ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. സവാർ ധനാനിയ ഒഴിഞ്ഞ ശേഷം വാണിജ്യ മന്ത്രാലയം സെക്രട്ടറിമാർക്ക് ചെയർമാന്റെ ചുമതല നൽകി വരികയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഉത്തരവിറക്കി.2026 ജൂൺ 10 മുതൽ മൂന്ന് വർഷത്തേക്കാണ് നിയമനം
കോട്ടയം പള്ളിക്കത്തോട് സ്വദേശിയായ ഹരി ബി ജെ പി കോട്ടയം ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ബോർഡ് അംഗമായിരുന്നു.