ഹെലൻ മേരി, ബ്രിഗേഡിയര്‍ പദവി നേടുന്ന ആദ്യ പാക് ക്രിസ്ത്യൻ വനിത

സ്‍ലാമാബാദ്: പാകിസ്താന്റെ ചരിത്രത്തില്‍ ബ്രിഗേഡിയർ പദവി നേടുന്ന ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിതയായി ഡോ.ഹെലൻ മേരി റോബർട്ട്സ്. 26 വർഷമായി പാകിസ്താൻ സേനയില്‍ സേവനമനുഷ്ഠിക്കുന്ന .ഹെലൻ മേരി സീനിയർ പാത്തോളജിസ്റ്റാണ്. ആർമി മെഡിക്കല്‍ കോർപ്സില്‍ പ്രവർത്തിക്കുന്ന ഹെലന് ബ്രിഗേഡിയറായി സെലക്ഷൻ ബോർഡാണ് സ്ഥാനക്കയറ്റം നല്‍കിയത്.

ഹെലനെ പ്രധാനമന്ത്രി ശഹബാസ് ശരീഫ് അഭിനന്ദിച്ചു.