നടി ട്വിഷ ശര്‍മയുടെ മരണം; ഭർതൃമാതാവ് മുന്‍ ജഡ്ജി ഗിരിബാല സിങ് അറസ്റ്റില്‍

May 28, 2026 - 14:20
 0  2
നടി ട്വിഷ ശര്‍മയുടെ മരണം; ഭർതൃമാതാവ് മുന്‍ ജഡ്ജി ഗിരിബാല സിങ് അറസ്റ്റില്‍

ഭോപ്പാല്‍: നടി ട്വിഷ ശര്‍മയുടെ മരണത്തിൽ അവരുടെ ഭര്‍തൃമാതാവും മുന്‍ ജഡ്ജിയുമായ ഗിരിബാല സിങ്ങിനെ വ്യാഴാഴ്ച സിബിഐ അറസ്റ്റ് ചെയ്തു. ഭോപ്പാലിലെ ഭര്‍തൃഗൃഹത്തില്‍ ട്വിഷയെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് അറസ്റ്റ്. സിബിഐ സംഘം ഭോപ്പാലിലെ ഇവരുടെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം മധ്യപ്രദേശ് ഹൈക്കോടതി ഗിരിബാലയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. കസ്റ്റഡിയില്‍ എടുക്കുന്നതിന് മുമ്പ് ഇവരെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.