ഉസ്മാൻ ഹാദിയുടെ മരണം: ബംഗ്ലാദേശിൽ വീണ്ടും വ്യാപക പ്രക്ഷോഭം

Dec 19, 2025 - 15:49
 0  5
ഉസ്മാൻ ഹാദിയുടെ മരണം: ബംഗ്ലാദേശിൽ  വീണ്ടും വ്യാപക  പ്രക്ഷോഭം

ബംഗ്ലാദേശിൽ വീണ്ടും കലാപം പടരുന്നു.  മുൻ ഷെയ്ഖ് ഹസീന സർക്കാരിനെതിരായ പ്രസ്ഥാനത്തിലെ പ്രമുഖ വ്യക്തിയും ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങൾക്ക് പ്രസിദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദി വ്യാഴാഴ്ച സിംഗപ്പൂരിൽ മരിച്ചതാണ് ഇപ്പോൾ  പ്രക്ഷോഭങ്ങൾക്ക് ആക്കം കൂട്ടിയത്. 2024-ലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ നിന്ന് ഉയര്‍ന്നുവന്ന യുവ നേതാവും മുന്‍ പ്രധാനമന്ത്രി ഷൈയ്ഖ് ഹസീനയ്‌ക്കെതിരെയുള്ള വേദിയായ ഇന്‍ക്വിലാബ് മഞ്ചയുടെ വക്താവുമായ ഷെരീഫ് ഒസ്മാന്‍ ഹാദിയുടെ മരണം വ്യാഴാഴ്ച രാത്രി ധാക്കയിൽ പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കും കാരണമായി.

രാജ്യത്തെ ഏറ്റവും വലിയ ബംഗാളി പത്രമായ പ്രഥം ആലോയുടെയും ഡെയ്‌ലി സ്റ്റാറിന്റെയും ഓഫീസുകൾ പ്രതിഷേധക്കാർ ആക്രമിക്കുകയും  തീയിടുകയും ചെയ്തു. രാജ്ഷാഹിയിലെ അവാമി ലീഗ് ഓഫീസും പ്രതിഷേധക്കാർ കത്തിച്ചു.

ഡിസംബര്‍ 12-ന് ധാക്കയില്‍ വെച്ച് അജ്ഞാതരുടെ വെടിയേറ്റ ഹാദി സിംഗപ്പൂരില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് മരിച്ചത്.
വെടിയേറ്റതിനു പിന്നാലെ ധാക്ക മെഡിക്കല്‍ കോളെജിലേക്കും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി എവര്‍കെയര്‍ ആശുപത്രിയിലേക്കും അദ്ദേഹത്തെ മാറ്റി. എന്നാല്‍ അദ്ദേഹത്തിന്റെ നില വഷളാകുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ ചികിത്സ ഉറപ്പാക്കുന്നതിന് എയര്‍ ആംബുലന്‍സില്‍  സിംഗപ്പൂരിലെത്തിച്ചു.
സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയിലെ ന്യൂറോ സര്‍ജിക്കല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍  പ്രവേശിപ്പിച്ചു. ഹാദിയുടെ തലച്ചോറിന് ഗുരുതരമായി ക്ഷതമേറ്റതായുംഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും ഷെരീഫ് ഒസ്മാന്‍ ഹാദി മരണത്തിന് കീഴടങ്ങിയതായി സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രാലയം പിന്നീട് സ്ഥിരീകരിച്ചു.