ഗ്ലോബൽ മലയാളി പുതുവത്സരാഘോഷവും ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് മീറ്റും 2026  ജനുവരി 1, 2 തീയതികളിൽ കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ

Nov 7, 2025 - 09:42
Nov 7, 2025 - 13:16
 0  42
ഗ്ലോബൽ മലയാളി പുതുവത്സരാഘോഷവും ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് മീറ്റും 2026  ജനുവരി 1, 2 തീയതികളിൽ കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ
 
 
കൊച്ചി:  കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ ജനുവരി 1, 2 തീയതികളിൽ നടക്കുന്ന പ്രഥമ  ഗ്ലോബൽ മലയാളി ഫെസ്റ്റിവലിനോടനുബന്ധിച്ച് ഒരുക്കുന്ന ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് മീറ്റ് ആഗോളതലത്തിൽ മലയാളി ബിസിനസുകാർക്ക്  വിപുലമായ വേദി ഒരുക്കുന്നു.
 
AI & Spatial AI ഇന്നവേഷൻ സ്ട്രാറ്റജിസ്റ്റും 2019ലെ മിസ് യൂണിവേഴ്‌സു(Solidarity)മായ ഡോ. ഇഷ ഫർഹ ഖുറൈഷി, ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് മീറ്റ് (TIM)-ൽ മുഖ്യപ്രഭാഷണം നടത്തും.
 
ഡോ. ഖുറൈഷിയുടെ സെഷൻ, 'ദ ഫ്യുച്ചർ ഓഫ് ടെക്‌നോളജി ആൻഡ് ഹ്യുമൻ കണക്ഷൻ'  എന്ന വിഷയത്തെ ആസ്പദമാക്കിയിരിക്കും. അവരുടെ പ്രഭാഷണം ഗ്ലോബൽ മലയാളി ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും.
 
മലയാളി ബിസിനസ് സംരംഭകരും വ്യാപാരികളും  ഐ.ടി സ്റ്റാർട്ട്‌അപ്പ് കമ്പനികളും ഇന്ത്യയിലും വിദേശത്തുനിന്നുമായി എത്തുന്ന നിരവധി  പ്രമുഖർക്കൊപ്പം, രണ്ട് ദിവസത്തെ വേറിട്ട ഈ  സമ്മേളനത്തിൽ പങ്കെടുക്കും. ബിസിനസ് വിപുലീകരിക്കുന്നതിലും പുതിയ നിക്ഷേപ സാധ്യതകൾ തേടുന്നതിലും ഈ പ്രത്യേക സംഗമം  മികച്ച അവസരം ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
 
 
"ജനുവരി 1, 2 തീയതികളിൽ  ക്രൗൺ പ്ലാസ ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി   മുൻകൂട്ടി  റിസേർവ്  ചെയ്ത് സീറ്റുകൾ ഉറപ്പാക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. "ഫെസ്റ്റിവലിന്റെ ഭാഗമായി ജനുവരി 1-ന് നടക്കുന്ന ഗ്ലോബൽ  മലയാളി പുതുവത്സരാഘോഷത്തിൽ പങ്കെടുക്കാൻ  എല്ലാ മലയാളികളെയും  സ്വാഗതം ചെയ്യുന്നു .
 
 
ജനുവരി 2-ന് വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രഥമ   ഗ്ലോബൽ മലയാളി രത്ന അവാർഡ് വിതരണം നടക്കും. ഫിനാലെയുടെ ഭാഗമായി  ഗാലാ ഡിന്നറും  സംഘടിപ്പിക്കും.
 
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മൂന്ന് തരത്തിലുള്ള രജിസ്ട്രേഷൻ ഓപ്ഷനുകൾ ലഭ്യമാണ് — നോർമൽ, പ്രീമിയം, വി.ഐ.പി.
 
  നോർമൽ രജിസ്ട്രേഷൻ – ₹2000 / വ്യക്തിക്ക്
 കുടുംബങ്ങൾക്കും വിദ്യാർത്ഥികൾക്കും സാംസ്കാരികപ്രേമികൾക്കുമാണ് ഈ വിഭാഗം അനുയോജ്യം.
 
 
  പ്രീമിയം രജിസ്ട്രേഷൻ – ₹5000 / വ്യക്തിക്ക്
 പ്രൊഫഷണലുകൾക്കും സംരംഭകർക്കും പ്രവാസി നേതാക്കൾക്കും അനുയോജ്യം.
 
 
 വി.ഐ.പി രജിസ്ട്രേഷൻ – ₹10000 / വ്യക്തിക്ക്
 പ്രത്യേക പ്രതിനിധികൾക്കും  അവാർഡ് നോമിനികൾക്കും ഗ്ലോബൽ  പ്രതിഭകൾക്കുമായി.
 
 
വിവരങ്ങൾക്ക് :
 +91 88485 25998
  registration@globalmalayaleefestival.com
  www.globalmalayaleefestival.com
 
കേരളത്തിലെ മലയാളികൾക്ക് ലോകമെമ്പാടുമുള്ള മലയാളികളുമായി ബന്ധപ്പെടാനും ആശയവിനിമയം നടത്താനും ഈ ഫെസ്റ്റിവൽ  അപൂർവ അവസരമായിരിക്കും. ഈ അവസരം നഷ്ടപ്പെടുത്താതെ രജിസ്റ്റർ ചെയ്ത്  ഗ്ലോബൽ മലയാളി ഫെസ്റ്റിവലിൽ പങ്കെടുക്കൂ.