ഫ്‌ളിപ്പ്കാര്‍ട്ട് വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നു

ഫ്‌ളിപ്പ്കാര്‍ട്ട് വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നു

ന്യൂഡല്‍ഹി: പ്രമുഖ ഇ- കോമേഴസ് സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ട് വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്ന്തായി റിപ്പോര്‍ട്ട്.

മൊത്തം ജീവനക്കാരില്‍ നിന്ന് അഞ്ചുമുതല്‍ ഏഴുശതമാനം പേരെ പിരിച്ചുവിടാനാണ് കമ്ബനി ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.മാര്‍ച്ച്‌- ഏപ്രില്‍ മാസത്തോടെ പിരിച്ചുവിടല്‍ പൂര്‍ത്തിയാക്കുമെന്നാണ് കമ്ബനി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.

കമ്ബനിയുടെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ഇതാദ്യമായല്ല, ഫ്‌ളിപ്പ്കാര്‍ട്ട് ജീവനക്കാരെ പിരിച്ചുവിടാന്‍ പോകുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷവും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ വീണ്ടും കമ്ബനി നീക്കം നടത്തുന്നതെന്നാണ് വിവരം. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിടല്‍ നടത്താനാണ് കമ്ബനി ഉദ്ദേശിക്കുന്നത്.

ഫ്‌ളിപ്പ്കാര്‍ട്ടില്‍ 22000 പേരാണ് ജോലി ചെയ്യുന്നത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം നിയമനങ്ങള്‍ കമ്ബനി മരവിപ്പിച്ചിരുന്നു.