ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി; അദാനിക്കെതിരെ അഴിമതി ആരോപണം; അന്വേഷണം പ്രഖ്യാപിച്ച് അമേരിക്ക
ഇന്ത്യയിലെ പ്രധാന ബിസനസ് സംരംഭമായ അദാനി ഗ്രൂപ്പിനും സ്ഥാപകന്‍ ഗൗതം അദാനിക്കുമെതിരേ അന്വേഷണം വിപുലമാക്കി അമേരിക്ക. യുഎസില്‍ ഉയര്‍ന്നിരിക്കുന്ന അഴിമതി ആരോപണങ്ങളാണ് അന്വേഷിക്കുക.
ഊര്‍ജ പദ്ധതിക്കായി അദാനിയോ അദാനി ഗ്രൂപ്പോ ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി നല്‍കിയോ എന്നാണു പരിശോധിക്കുന്നത്. ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്ടിനായുള്ള യു.എസ്. അറ്റോര്‍ണിയുടെ ഓഫീസ്, ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ വഞ്ചനാവിഭാഗം എന്നിവയാണ് അന്വേഷണം നടത്തുന്നത്. ഇന്ത്യയിലെ പുനരുപയോഗ ഊര്‍ജ സ്ഥാപനമായ അസുര് പവര്‍ ഗ്ലോബലിലേക്കും അന്വേഷണം നീളുമെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍, അമേരിക്കയുടെ അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്നു അദാനി ഗ്രൂപ്പ് വ്യക്തമാക്കി.