വായ്പ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്

വായ്പ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്

മുംബൈ: അടിസ്ഥാന വായ്പ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) പണനയം പ്രഖ്യാപിച്ചു.

തുടര്‍ച്ചയായ അഞ്ചാം തവണയാണ് പലിശനിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുന്നത്. ഇന്ത്യ കൂടുതല്‍ സാമ്ബത്തിക വളര്‍ച്ച കൈവരിക്കുമെന്ന പ്രതീക്ഷയും ആര്‍.ബി.ഐ മുന്നോട്ടുവെച്ചു. പണനയ സമിതി ഐകകണ്ഠ്യേനയാണ് റിപോ നിരക്ക് 6.6 ശതമാനമായി നിലനിര്‍ത്താൻ തീരുമാനിച്ചത്.

ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശ നിരക്കാണ് റിപോ. ബാങ്കുകള്‍ അധിക പണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്ന എസ്.ഡി.എഫ് നിരക്ക് 6.25 ശതമാനമായും ബാങ്കുകള്‍ക്ക് അടിയന്തര സാഹചര്യത്തില്‍ റിസര്‍വ് ബാങ്കില്‍നിന്ന് വായ്പയെടുക്കാനുള്ള എം.എസ്.എഫ് നിരക്ക് 6.75 ശതമാനമായും തുടരും