കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു

കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു
ടുക്കി ചിന്നക്കനാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു. പന്നിയാര്‍ എസ്റ്റേറ്റ് സ്വദേശി പരിമളമാണ് മരിച്ചത്.
കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇവരെ തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയിരുന്നു. ആറ് കാട്ടാനകള്‍ അടങ്ങുന്ന കൂട്ടമാണ് ജനവാസ മേഖലയില്‍ ഇറങ്ങിയത്.

രാവിലെ തേയില തോട്ടത്തില്‍ ജോലിയ്ക്കായി പോകുന്നതിനിടെ ആയിരുന്നു അപകടം. പരിമളത്തിനൊപ്പം മറ്റ് തൊഴിലാളികളും ഉണ്ടായിരുന്നു. സമീപത് നിന്നിരുന്ന ആന ഇവര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. മറ്റ് തൊഴിലാളികള്‍ ഓടി രക്ഷപെട്ടെങ്കിലും പരിമളത്തിന് രക്ഷപെടാൻ സാധിച്ചില്ല

ആക്രമണത്തിന് ശേഷം സ്ഥലത്ത് നിലയുറപ്പിച്ച കാട്ടാന കൂട്ടം പിന്നീട് നാട്ടുകാര്‍ ബഹളം വെച്ചത്തോടെയാണ് പിന്മാറിയത്. തുടര്‍ന്ന് രാജകുമാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു പ്രാഥമിക ശുശ്രുഷ നല്‍കിയ ശേഷമാണ് പരിമളത്തെ തേനി മെഡിക്കല്‍ കോളേജിലേയ്ക് കൊണ്ടു പോയത്.