തദ്ദേശ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ; ഏഴ് ജില്ലകൾ പോളിംഗ് ബൂത്തിലേക്ക്

Dec 10, 2025 - 15:39
 0  5
തദ്ദേശ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ട  വോട്ടെടുപ്പ്  നാളെ;  ഏഴ് ജില്ലകൾ പോളിംഗ് ബൂത്തിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ രാവിലെ 7 ന് തുടങ്ങും. വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് - 470, ബ്ലോക്ക് പഞ്ചായത്ത് - 77, ജില്ലാ പഞ്ചായത്ത് - 7, മുനിസിപ്പാലിറ്റി 47, കോര്‍പ്പറേഷന്‍ - 3) 12391 വാര്‍ഡുകളിലേക്കാണ് (ഗ്രാമ പഞ്ചായത്ത് വാര്‍ഡ് - 9015, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് - 1177, ജില്ലാ പഞ്ചായത്ത് വാര്‍ഡ് - 182, മുനിസിപ്പാലിറ്റി വാര്‍ഡ് - 1829, കോര്‍പ്പറേഷന്‍ വാര്‍ഡ് - 188) വോട്ടെടുപ്പ് നടക്കുന്നത്.

രണ്ടാം ഘട്ടത്തിൽ ആകെ 15337176 വോട്ടര്‍മാരാണുള്ളത് (പുരുഷന്‍മാര്‍ - 7246269, സ്ത്രീകള്‍ 8090746, ട്രാന്‍സ്‌ജെന്‍ഡര്‍ - 161), 3293 പ്രവാസി വോട്ടര്‍മാരും പട്ടികയിലുണ്ട്. 38994 സ്ഥാനാർഥികളാണ് (18974 പുരുഷന്മാരും, 20020 സ്ത്രീകളും) മത്സരിക്കുന്നത്. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് നടക്കും.