ഏകാന്തത : കവിത , ഡോ.ജേക്കബ് സാംസൺ

ഏകാന്തത  :  കവിത , ഡോ.ജേക്കബ് സാംസൺ

 

 

ഞാ

എൻ്റെ സങ്കടങ്ങളിലാണ്

ഏകാകിയായി

ഏറ്റവും ഒറ്റപ്പെട്ടവനായി

ഇരുമ്പ് ബെഞ്ചിൽ

ചാരിയിരിക്കുന്നു

എനിക്ക് മുന്നിലായി 

ലോകം തിരക്കുപിടിച്ച്

ഒഴുകിക്കൊണ്ടിരിക്കുന്നു.

ആരും

എന്നെ ശ്രദ്ധിക്കുന്നില്ല

നിർധനൻ

അവഗണിക്കപ്പെടുന്നതും

കൊള്ളചെയ്യപ്പെടുന്നതും

ഞാൻ എന്നിലൂടെ

തിരിച്ചറിയുന്നു

ധനികർക്കുവേണ്ടി

അന്യായമായി

ചലിക്കുന്ന ലോകം

അതിന്റെ തിരക്കുകളിലാണ്. 

മഞ്ഞുമലയുടെ മരവിപ്പ്

സിരകളെ

നിർജ്ജീവതയിലേക്ക്

നയിക്കുന്നു

ഒന്നുമില്ലാത്തവൻ്റെ.

സങ്കടങ്ങളിൽ

ഞാൻ ലയിക്കുന്നു.