അത്തപ്പൂക്കളം: കവിത, Mary Alex (മണിയ )

അത്തപ്പൂക്കളം:  കവിത,  Mary Alex (മണിയ )

 

 

അത്തപ്പൂക്കളമെത്ര സുന്ദരം 

ആദരമൊടൊരുക്കുമൊരു

പൂക്കളമത് ,മുറ്റത്ത് മെഴുകി 

പുതുപൂക്കളാൽ നിറയ്ക്കും

വൃത്താകൃതിയിൽ തട്ടുകൾ 

വൃതശുദ്ധിയോടെയാളുകൾ.

തൊടികൾ തോറും കയറിടും

 തുമ്പ, തുളസി, മുക്കുറ്റിയോ 

പലവിധ പൂക്കൾ ശേഖരിച്ചു 

പത്തുദിനങ്ങൾക്കനുയോജ്യം 

അത്തം മുതലോരോ നാളും 

അന്നന്നിട്ടിടാൻ പൂക്കളേറെ

സംഭരിക്കുവാനായ് കുട്ടികൾ

സന്തോഷപൂർവം മത്സരിച്ചു

പെൺകൊടികൾ പൂക്കളിട്ടു

പ്രോത്സാഹനത്തൊട് ചുറ്റി

യുവകോമളന്മാർ കയ്യടിച്ച് 

യുട്യൂബ്കാർ , വീഡിയോയും

അത്തം മുതലിന്നും മുന്നിൽ

അഞ്ചുനാൾ കൂടിയായാൽ

തിരുവോണമായ്,മാവേലിയെ

തികനിറവോട് സ്വീകരിക്കാം.