ശേഷിപ്പുകൾ :  കവിത ,  ആരിഫ അബ്ദുൾ ഗഫൂർ

ശേഷിപ്പുകൾ :  കവിത ,  ആരിഫ അബ്ദുൾ ഗഫൂർ

 

 

തുപ്പലു പുരളാത്ത താളുകള്‍

മറിഞ്ഞുപോയിരുന്നു

ആ താളുകളിലാണ്

നമ്മുടെ ചരിത്രം എഴുതപ്പെട്ടിരുന്നത്

 

ഉന്തിയ എല്ലുകളോടെ

തുറിച്ച കണ്ണുകളോടെ

ഞെരിച്ച പല്ലുകളോടെ

എളുപ്പവഴിയില്ലാത്തൊരു

പുസ്തകമായി

 

ചിത്രശലഭങ്ങള്‍ ചുറ്റും പറന്നിരുന്ന,

കിളികളെ 

സ്നേഹിച്ചിരുന്ന കാലത്തിന്‍റെ 

ചിത്രത്തില്‍ നിന്ന്

മൂര്‍ച്ചയുള്ള സത്യങ്ങളിലേക്കുള്ള

ഏടുകളിലേക്ക് ദൂരമധികരിച്ചിരിക്കുന്നു

വെയിൽ കുടിച്ചിറക്കിയ

വെള്ളത്തോളമാര്

കുടിച്ചു

വരൾച്ചയുടെ ഭൂപടം

വരക്കുന്നതുമത് തന്നെയല്ലോ