കോട്ടയത്ത് സുഡാനിൽ നിന്നും എത്തിയ 52കാരിക്ക് എബോളയെന്ന് സംശയം; നിരീക്ഷണത്തിൽ

Jun 18, 2026 - 10:05
 0  2
കോട്ടയത്ത് സുഡാനിൽ നിന്നും എത്തിയ 52കാരിക്ക് എബോളയെന്ന് സംശയം; നിരീക്ഷണത്തിൽ

കോട്ട‍യം: കോട്ടയത്ത് 52കാരിയായ സ്ത്രീയ്ക്ക് എബോളയെന്ന് സംശയം. ഇതേത്തുടർന്ന് കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ നിരീക്ഷണത്തിൽ തുടരുകയാണ്.

സൗത്ത് സുഡാനിൽ നിന്നുമെത്തിയ ഇവരെ പനിയും മറ്റു ലക്ഷണങ്ങളോടും കൂടിയാണ് കോട്ടയത്തെ സ്വകാര‍്യ ആശുപത്രിയിൽ എത്തിച്ചത്. സുഡാനിൽ നിന്നും എത്തിയതാണെന്ന് അറിഞ്ഞതോടെയാണ് മെഡിക്കൽ കോളെജിലേക്ക് മാറ്റിയത്.

രോഗിയെ നിരീക്ഷിക്കാൻ പ്രത‍്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പനിയിൽ നേരിയ വ‍്യത‍്യാസമുണ്ടെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. ഇവരുടെ സാംപിൾ ശേഖരിച്ച് തിരുവനന്തപുരത്തേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്നാൽ മാത്രമെ എബോളയാണോയെന്ന കാര‍്യം സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ. തുടർ ചികിത്സ അടക്കമുള്ള കാര‍്യത്തിൽ തീരുമാനമെടുക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്ന കാര‍്യം ആശുപത്രി അധികൃതർ വ‍്യക്തമാക്കിയിട്ടുണ്ട്.