കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: ഓർഡിനറി സർവീസിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്

Jun 17, 2026 - 19:54
 0  4
കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: ഓർഡിനറി സർവീസിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയതോടെ കെഎസ്ആർടിസി ഓർഡിനറി സർവീസിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായി മന്ത്രി സി പി ജോൺ. പദ്ധതി നടപ്പായതിന് ശേഷമുള്ള ദിവസം ഓർഡനറി സർവീസുകളിൽ യാത്ര ചെയ്‌തതിൽ 64 ശതമാനവും സ്ത്രീകളായിരുന്നു. സൗജന്യയാത്രകൾക്ക് ചെലവായ തുക സർക്കാർ കെഎസ്ആർടിസിക്ക് നൽകും. പദ്ധതി നടപ്പാക്കിയ ആദ്യദിവസം 15 കോടിയോളം രൂപയുടെ ബാദ്ധ്യതയാണ് കെഎസ്ആർടിസിക്ക് ഉണ്ടായത്.

അതേസമയം, രണ്ടു ദിവസത്തെ സൗജന്യയാത്രയിലൂടെ 2.46 കോടിരൂപയാണ് കെഎസ്ആർടിസിക്ക് അധിക ബാധ്യതയായത്. അത് കെഎസ്ആർടിസിക്ക് സർക്കാർ എന്നാണ് നൽകുന്നതെന്ന് അറിയില്ലെന്നും മന്ത്രി സിപി ജോൺ അറിയിച്ചു.

ഓർഡിനറി സർവീസുകളിൽ യാത്ര ചെയ്‌ത സ്ത്രീകളുടെ എണ്ണം ജൂൺ എട്ടിന് 7.25 ലക്ഷമായിരുന്നത് 15ന് 9.63 ലക്ഷമായും 16ന് 11.84 ലക്ഷമായും ഉയർന്നു. 16ന് ഓർഡിനറി ബസുകളിലെ മൊത്തം യാത്രക്കാരിൽ 64 ശതമാനവും സ്ത്രീകളായിരുന്നു. പദ്ധതി നടപ്പാക്കിയ ശേഷമുള്ള അടുത്ത ദിവസമായ 16ന് 2.21 ലക്ഷം സ്ത്രീകൾ അധികമായി യാത്ര ചെയ്‌തു. (23 ശതമാനം വർധന). ഓർഡിനറി സർവീസുകളിലെ യാത്രക്കാരുടെ മൊത്തം എണ്ണത്തിലും വർധനവുണ്ടായി. ജൂൺ എട്ടിന് 14.40 ലക്ഷം യാത്രക്കാരുണ്ടായിരുന്നു. എന്നാൽ, 16ന് അത് 18.56 ലക്ഷമായി ഉയർന്നെന്നും മന്ത്രി സി പി ജോൺ അറിയിച്ചു.