ഡോ.ഷൈനി തോമസിൻ്റെ "ഓൺലൈൻ സപ്പോട്ട " പ്രകാശനം ചെയ്തു

ഡോ.ഷൈനി തോമസിൻ്റെ "ഓൺലൈൻ സപ്പോട്ട " പ്രകാശനം ചെയ്തു

ഡോ. ജേക്കബ് സാംസൺ

ഡോ.ഷൈനി തോമസിൻ്റെ കഥാസമാഹാരം ,ഓൺലൈൻ സപ്പോട്ട തിരുവനന്തപുരം പ്രസ്ക്ലബിൽ കഥാകാരി പ്രൊഫ. ചന്ദ്രമതി പ്രകാശനം ചെയ്തു. മിനി തോമസ് പുസ്തകം ഏറ്റുവാങ്ങി
സുനിൽ.സി. ഇ., ഷൈജു അലക്സ്, ഡോ.സി. ഉദയകല  തുടങ്ങിയവർ  പങ്കെടുത്തു.

 തിരുവല്ല മാർത്തോമ്മാ കോളേജ് മലയാള വിഭാഗം അസി. പ്രൊഫസറും
കവിയും കഥാകാരിയുമായ ഡോ. ഷൈനിതോമസിൻ്റെ അഞ്ചാമത്തെ പുസ്തകമാണിത്.

1.മലയാള ഗദ്യ ചരിതം ( പഠനം ), 
2. ക്രൈസ്തവ ഗാനസാഹിത്യ ചരിത്രം ( പ്രഠനം)
3 പ്രണയിക്കുമ്പോൾ പുഴ പറയുന്നത് ക്രവിതാ സമാഹാരം)
4 Beyond the Tale (Novel Translation) തുടങ്ങിയവയാണ് ഇതര ഗ്രന്ഥങ്ങൾ.

അറിയപ്പെടുന്ന ഗാനരചയിതാവ് കൂടിയായ ഡോ.ഷൈനി തോമസ് ആകാശവാണിക്കുംദൂരദർശനും വേണ്ടി നിരവധി ഗാനങ്ങൾ രചിച്ചിട്ടുണ്ട്.

തനിമയും പുതുമയുമുള്ള രസകരമായ പന്ത്രണ്ട് കഥകളുടെ സമാഹാരമാണ് ഈ ലഘുഗ്രന്ഥം. ചിരപരിചിതങ്ങളായ ബിംബങ്ങളിലൂടെ വായനക്കാരുടെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിക്കുന്നവയാണ് ഇതിലെ  ഓൺലൈൻ സപ്പോട്ട. ഫസ്‌റ്റ് ചോയ്‌സ്, തട്ടിൻപുറം, ഒരു കോഴിക്കോടൻ സെമിനാർ, പുസ്ത‌കക്കെട്ട്, മഞ്ഞടിക്കറ്റ് തുടങ്ങി യ കഥകൾ. തിരുവനന്തപുരം ബുക്ക് കഫേ പബ്ലിക്കേഷൻസാണ് പ്രസാധകർ. വില 100 രൂപ.