തിരച്ചിൽ: കവിത, ഡോ. ജേക്കബ് സാംസൺ
ഇരുട്ടിൽ
മറഞ്ഞിരിക്കുന്ന
വെളിച്ചത്തെ
തിരയാൻ
ഞാൻ
വിളക്കുമായിറങ്ങി.
പാറക്കൂട്ടങ്ങൾ
ഉരുണ്ടുകളിക്കുന്ന
വെളിമ്പറമ്പിൽ
ശ്വാസം നിലച്ച
നിശ്ശബ്ദതയിൽ
വട്ടമിട്ട് പറക്കുന്ന
കഴുകൻ്റെ
നിഴൽ പതിഞ്ഞ
വഴികളിലൂടെ
പെയ്തുവീഴുന്ന
ഇരുട്ടിൽ
തിരിച്ചറിയാനാവാത്ത
മുഖങ്ങൾക്കിടയിൽ
എവിടെയാണ്
എൻ്റെ മുഖം