ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ : ധര്‍മ്മസ്ഥലയിലെ 15 വര്‍ഷത്തെ അസ്വാഭാവിക മരണങ്ങളുടെ രേഖകൾ നശിപ്പിച്ച് പൊലീസ്

Aug 3, 2025 - 19:19
Aug 3, 2025 - 19:20
 0  3
ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ : ധര്‍മ്മസ്ഥലയിലെ 15 വര്‍ഷത്തെ അസ്വാഭാവിക മരണങ്ങളുടെ രേഖകൾ  നശിപ്പിച്ച്  പൊലീസ്

100 കണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടേണ്ടിവന്നുവെന്ന് ശുചീകരണ തൊഴിലാളി വെളിപ്പെടുത്തല്‍ നടത്തിയ ധര്‍മസ്ഥലയില്‍ പൊലീസിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 2000 മുതല്‍ 2015 വരെ ബെല്‍ത്തങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ അസ്വാഭാവികമരണങ്ങളുമായി ബന്ധപ്പെട്ട രേഖകളെല്ലാം പോലീസ് സ്റ്റേഷനില്‍നിന്ന് നീക്കംചെയ്തെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. വിവരാവകാശപ്രവര്‍ത്തകനും ധര്‍മസ്ഥലയിലെ ആക്ഷന്‍ കമ്മിറ്റി ഭാരവാഹിയുമായ ജയന്ത്് വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് പൊലീസില്‍ നിന്ന് രേഖകള്‍ നശിപ്പിക്കപ്പെട്ടുവെന്ന വിവരം ലഭ്യമായത്. ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലയേയും ശവമടക്കലിനേയും കുറിച്ച് അന്വേഷണം തുടരുമ്പോഴാണ് വര്‍ഷങ്ങളുടെ അസ്വഭാവിക മരണങ്ങളുടെ രേഖകള്‍ നശിപ്പിച്ചതായി ബെല്‍ത്തങ്ങാടി പൊലീസ് തുറന്ന് സമ്മതിക്കുന്നത്.

ഇത് ധര്‍മ്മസ്ഥലയില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ ഉണ്ടാവുന്ന അന്വേഷണത്തെ കുറിച്ച് വരെ സംശയം ജനിപ്പിക്കുന്നുണ്ട്. സംവിധാനങ്ങളുടെ ഉത്തരവാദിത്തെ കുറിച്ചും ഡിജിറ്റലൈസേഷന്‍, പൊതുതാല്‍പ്പര്യം സംരക്ഷിക്കപ്പെടല്‍ എന്നിവയെക്കുറിച്ചുമെല്ലാം ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു. 1995 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ധര്‍മസ്ഥലയില്‍ നൂറോളംപേരുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നായിരുന്നു ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തല്‍. ഈ സാഹചര്യത്തില്‍ പോലീസ് സ്റ്റേഷനില്‍നിന്ന് 15 വര്‍ഷത്തെ അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ നീക്കംചെയ്തെന്ന് പറയുന്നതും വളരെ ദുരൂഹമാണ്. പ്രത്യേകിച്ച് ധര്‍മ്മസ്ഥലയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വലിയ പേരുകാരന്‍ ബിജെപി രാജ്യസഭ എംപി കൂടെയാണെന്നിരിക്കെ.

കേസില്‍ ആരോപിതനായ വീരേന്ദ്ര ഹെഗ്ഗഡെയ്ക്ക് സാമുദായികമായി ഉള്ള പിന്തുണയും ഒപ്പം കര്‍ണാടയകയിലെ പ്രതിപക്ഷത്തുള്ള കേന്ദ്രത്തില്‍ ഭരണത്തിലുള്ള ബിജെപിയില്‍ നിന്നുള്ള പിന്‍ബലവും കേസില്‍ വലിയ ചോദ്യചിഹ്നങ്ങള്‍ ഉയര്‍ത്തിയിരുന്നു. ബിജെപിആരോപണ വിധേയനായ വിരേന്ദ്ര ഹെഗ്ഡേയ്ക്കായി രാഷ്ട്രീയമായി രംഗത്തിറങ്ങുകയും ചെയ്തു.