ജൂനിയര്‍ എന്‍ടിആറിന്റെ 'ദേവര' ഇനി ഒടിടിയില്‍

Nov 5, 2024 - 15:13
 0  21
ജൂനിയര്‍ എന്‍ടിആറിന്റെ 'ദേവര' ഇനി ഒടിടിയില്‍

ജൂനിയര്‍ എന്‍ടിആർ പ്രാധാന വേഷത്തിലെത്തി വൻ ഹിറ്റായി മാറിയ ചിത്രം ‘ദേവര പാർട്ട് 1’ ഇപ്പോള്‍ ഒടിടി റിലീസിനായി തയ്യാറെടുക്കുകയാണ്‌ .

തിയേറ്ററുകളില്‍ വലിയ വിജയമായ ചിത്രം നവംബർ എട്ട് മുതല്‍ ഡിജിറ്റല്‍ സ്ട്രീമിങ് ആരംഭിക്കും.

നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്ന ചിത്ര തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ ലഭ്യമാകും. സെപ്റ്റംബര്‍ 27ന് ആണ് ദേവര തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്.

ജനതാ ഗാരേജിന് ശേഷം സംവിധായകൻ കൊരട്ടാല ശിവയും എൻടിആറും ഒന്നിച്ച ചിത്രമാണ് ദേവര.  ചിത്രം ആഗോളതലത്തില്‍ 500 കോടിയിലധികം രൂപ നേടിയിരുന്നു. യുവസുധ ആർട്ട്‌സും എൻടിആർ ആർട്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് റിലീസ് ചെയ്തത്.

ചിത്രത്തില്‍ ദേവര, വരദ എന്നിങ്ങനെ ഇരട്ട വേഷങ്ങളിലാണ് ജൂനിയർ എൻടിആർ എത്തിയത്. ബോളിവുഡ് നടി ജാൻവി കപൂറാണ് സിനിമയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. ജാൻവിയുടെ ടോളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടെയാണ് ദേവര .

സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രമായ ഭൈരയെ അവതരിപ്പിച്ചത് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനാണ്