ഡാളസിൽ ‘റേഡിയന്റ് സംഗീതരാവ് 2026’ സെപ്റ്റംബർ 19ന്

Sep 14, 2026 - 19:38
 0  0
ഡാളസിൽ ‘റേഡിയന്റ് സംഗീതരാവ് 2026’ സെപ്റ്റംബർ 19ന്

 പ്രസാദ് തീയാടിക്കൽ

ഗാർലൻഡ്, ടെക്സസ്: സംഗീതാസ്വാദകർക്ക് മനോഹരമായ ഗാനസന്ധ്യ ഒരുക്കി “റേഡിയന്റ് സംഗീതരാവ് – എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിലൂടെയുള്ള സംഗീതയാത്ര” സെപ്റ്റംബർ 19 ശനിയാഴ്ച ഡാളസ് ക്രിസ്ത്യൻ അസംബ്ലിയിൽ നടക്കും.

വൈകിട്ട് 6:30 മുതൽ 8:00 വരെ നടക്കുന്ന സംഗീത പരിപാടിയിൽ വിജു ചെറിയാൻ (M. E. Cherian Sir-ന്റെ കൊച്ചുമകൻ), അക്സ റെൻജി, പ്രിൻസ് മാത്യു എന്നിവർ ഗാനങ്ങൾ അവതരിപ്പിക്കും.

ഡാളസ് ക്രിസ്ത്യൻ അസംബ്ലി, 505 Mayfield Ave, Garland, TX 75041 എന്ന വിലാസത്തിലാണ് പരിപാടി നടക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് Pr. Chacko George: 469-858-2999, Pr. Thejus Jacob: 832-310-9177, Pr. Binoy Joseph: 469-931-8896 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

സംഗീതത്തിന്റെ സുന്ദരമായ ഓർമ്മകളിലൂടെ ഒരു യാത്രയായിരിക്കും “റേഡിയന്റ് സംഗീതരാവ് 2026.”

പ്രസാദ് തീയാടിക്കൽ