ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര പ്രതിഷ്ഠാദിന വാർഷികം - 2025

May 22, 2025 - 09:42
 0  48
ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര പ്രതിഷ്ഠാദിന വാർഷികം - 2025

ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന വാർഷികം
2025 മെയ് 15 മുതൽ ജൂൺ 1 വരെ ആഘോഷപൂർവം നടത്തപ്പെടുന്നു.

ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂതിരിയുടെ മുഖ്യ
കാർമ്മികത്വത്തിൽ കാരക്കാട്ടു പരമേശ്വരൻ നമ്പൂതിരി , കല്ലൂർ
വാസുദേവൻ നമ്പൂതിരിപ്പാട് എന്നിവർ ചേർന്ന് മെയ് 15നും 16നും ശുദ്ധി
പൂജാദി കർമ്മങ്ങളും കലശ പൂജകളും, മെയ് 25 ന് കളഭം , മെയ് 31 ന്
നവകാഭിഷേകം എന്നിവയും നിർവഹിക്കുന്നു. മെയ് 17 മുതൽ മെയ് 27
വരെ ഉദയാസ്‌തമന പൂജകൾ ഉണ്ടായിരിക്കുന്നതാണ്.

പ്രതിഷ്ഠാ വാർഷിക ദിനമായ മെയ് 28 ന് അലങ്കരിച്ച ആനപ്പുറത്തു
ഭഗവാന്റെ തിരുഎഴുന്നള്ളിപ്പ് ഭക്ത ജനങ്ങളുടെ താലപ്പൊലിയുടെയും
ചെണ്ടമേളത്തിന്റെയും അകമ്പടിയോടു കൂടി ഉണ്ടായിരിക്കുന്നതാണ്.
എല്ലാ സജ്ജനങ്ങളേയും പൂജാദി കർമങ്ങളിൽ പങ്കു ചേരുന്നതിനും
അനുഗ്രഹം സിദ്ധിക്കുന്നതിലേക്കുമായി ഭഗവൽ നാമത്തിൽ
ക്ഷേത്രത്തിലേക്ക് ക്ഷണിച്ചു കൊള്ളുന്നു. ദേവീ പൊങ്കാലയിൽ
പങ്കെടുക്കുവാൻ നിരവധി ഭക്ത ജനങ്ങൾ ഇതിനോടകം തന്നെ രജിസ്റ്റർ
ചെയ്തു കഴിഞ്ഞു.

വാരാന്ത്യ ദിവസങ്ങളിൽ, ഇരുപതിലധികം പ്രശസ്‌ത സ്‌കൂളിലുകളിൽ
നിന്നായി ഇരുന്നൂറിൽ പരം കലാപ്രവർത്തകർ വിവിധ
കലാപരിപാടികൾ സമർപ്പിക്കുന്നു. അതോടൊപ്പം രുചിയേറും ഭക്ഷണ
ശാലകൾ ക്ഷേത്രത്തിലെ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ
പ്രവർത്തിക്കുന്നു.

മെയ് 30 - 7:30ന് അനുഗ്രഹീത കലാകാരന്മാർ നയിക്കുന്ന ഓട്ടൻതുള്ളൽ,
സോപാന സംഗീതം, മെയ് 31 - 5 മണിക്ക് പ്രൊഫഷണൽ നാടകം, 7 മണിക്ക്
പകൽ പൂരം, ജൂൺ 1 - 10:30 ന് ഗാനമേള എന്നിവ ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്
വെബ്സൈറ്റ് : www.guruvayurappan.us
സോഷ്യൽ മീഡിയ:
https://m.facebook.com/krishnadallas/
https://www.instagram.com/srikrishnadallas