എസ് ഐ ആർ എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറല്‍ ഓഫിസര്‍
സംസ്ഥാനത്തെ എന്യുമറേഷന്‍ ഫോം വിതരണം സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിച്ച് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ഡോ.രത്തന്‍ യു.ഖേല്‍ഖര്‍. സംസ്ഥാനത്ത് ഇതുവരെ 99.5 ശതമാനം എന്യുമറേഷന്‍ ഫോമും വിതരണം ചെയ്തു കഴിഞ്ഞു എന്ന് വാര്‍ത്തസമ്മേളനത്തില്‍ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ വെളിപ്പെടുത്തി. നിരവധി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് 100 ശതമാനം ഫോം ഡിജിറ്റലൈസ് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കേരള ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പറഞ്ഞു.
സ്ഥലം മാറിപ്പോയവര്‍, കണ്ടെത്താന്‍ കഴിയാത്തവര്‍ എന്നിവരുടെ കണക്കുകള്‍ പ്രകാരം ഒരു ലക്ഷം പേര്‍ക്ക് ഇതുവരെ ഫോം കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും രത്തന്‍ ഖേല്‍ഖര്‍ വിശദീകരിച്ചു. ഫോം പൂരിപ്പിക്കുന്ന കാര്യത്തില്‍ ഭാഷ ഒരു തടസ്സമല്ലെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വ്യക്തമാക്കി.
പ്രവാസി വോട്ടര്‍മാര്‍ക്ക് വേണ്ടി നോര്‍ക്കയുമായി സഹകരിച്ചിട്ടുണ്ടെന്നും രത്തന്‍ യു ഖേല്‍ഖര്‍ പറഞ്ഞു. ഇലക്ഷന്‍ കമ്മിഷന്റെ ബോധവല്‍ക്കരണ മെറ്റീരിയല്‍സ് അടക്കമുള്ളവ നോര്‍ക്കയ്ക്ക് അയച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു, അത് അയച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ടെന്നും ഇതിന് നോര്‍ക്കയുടെ പ്രതികരണം ലഭിച്ചുകഴിഞ്ഞുവെന്നും ചീഫ് ഇലക്ടറല്‍ ഓഫിസര്‍ വ്യക്തമാക്കി.