15ാം വയസില്‍ മരിച്ച കംപ്യൂട്ടര്‍ പ്രതിഭയ്ക്ക് വിശുദ്ധ പദവി: കാര്‍ലോ അക്യൂട്ടിസ് ആദ്യ മില്ലേനിയല്‍ സെയിന്റ്

15ാം വയസില്‍ മരിച്ച കംപ്യൂട്ടര്‍ പ്രതിഭയ്ക്ക് വിശുദ്ധ പദവി:  കാര്‍ലോ അക്യൂട്ടിസ് ആദ്യ മില്ലേനിയല്‍ സെയിന്റ്

ത്തിക്കാന്‍: 15ാം വയസില്‍ മരണത്തിന് കീഴടങ്ങിയ കാര്‍ലോ അക്യൂട്ടിസ് വിശുദ്ധരുടെ ഗണത്തിലേക്ക്. 2006ല്‍ ലുക്കീമിയ ബാധിച്ചാണ് കാര്‍ലോ മരിച്ചത്‌.

ഇതോടെ കത്തോലിക്ക സഭയുടെ ആദ്യത്തെ മില്ലേനിയല്‍ സെയിന്റ് ആയിരിക്കുകയാണ് കാര്‍ലോ. ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതിയുടേതാണ് തീരുമാനം.

https://x.com/i/status/1793712933085601990

കംപ്യൂട്ടര്‍ ജ്ഞാനം കത്തോലിക്കാ വിശ്വാസം പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചാണ് കാര്‍ലോ ശ്രദ്ധനേടുന്നത്. ലാപ്‌ടോപ്പും സാമൂഹ്യ മാധ്യമങ്ങളും ജപമാലയും ജീവിതത്തില്‍ സമന്വയിപ്പിച്ച്‌ കാര്‍ലോ വിശ്വാസ പ്രചാരണത്തില്‍ പുതിയ പാത തുറക്കുകയായിരുന്നു. വിശുദ്ധ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ആദ്യത്തെ കംപ്യൂട്ടര്‍ പ്രതിഭയുമാണ് കാര്‍ലോ.

1991ല്‍ ലണ്ടനിലാണ് കാര്‍ലോ ജനിക്കുന്നത്. കത്തോലിക് സഭ വിശ്വാസം പഠിപ്പിക്കുന്നത് പ്രചരിപ്പിക്കുന്നതിനായി താന്‍ മരിക്കുന്നതിനു മുന്‍പായി വെബ്‌സൈറ്റ് ആരംഭിച്ചു. അന്നു മുതല്‍ ദൈവത്തിന്റെ ഇന്‍ഫ്‌ലുവന്‍സര്‍ എന്നാണ് അറിയപ്പെടുന്നത്. ഇറ്റലിയില്‍ വച്ച്‌ മരിച്ച കാര്‍ലോയുടെ ശരീരം ശവകുടീരത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. നിരവധി വിശ്വാസികളാണ് കാര്‍ലോ അക്യൂട്ടിസിന്റെ ശവക്കല്ലറയില്‍ എത്തുന്നത്.

കാര്‍ലോയുടെ ടീ ഷര്‍ട്ട് തൊട്ടതിനു പിന്നാലെ ഏഴ് വയസുകാരനായ ബ്രസീലിയന്‍ ബാലന്‍ പാന്‍ക്രിയാസിനെ ബാധിച്ച അപൂര്‍വ രോഗത്തില്‍ നിന്ന് മുക്തി നേടിയതോടെയാണ് വിശുദ്ധ പദവിയിലേക്കുള്ള യാത്ര തുടങ്ങുന്നത്. ഫ്‌ളോറന്‍സിലെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയെ രോഗമുക്തയാക്കിയതാണ് രണ്ടാമത്ത അത്ഭുതമായി പറയുന്നത്. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വെന്റിലേറ്ററിലായ മകള്‍ക്കുവേണ്ടി അമ്മ കാര്‍ലോയുടെ ശവകുടീരത്തില്‍ വന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു. പിന്നാലെ പരിക്ക് അപ്രത്യക്ഷമായി