ജി20 ഉച്ചകോടിയിലെ കൂടിക്കാഴ്ച; വ്യാപാര കരാർ ചർച്ചകൾ പുനരാരംഭിക്കാൻ കാനഡയും ഇന്ത്യയും
ഡൽഹി: കഴിഞ്ഞ രണ്ട് വർഷത്തിലായി നയതന്ത്ര തർക്കത്തെത്തുടർന്ന് അനിശ്ചിതത്വത്തിലായിരുന്ന ഇന്ത്യ-കാനഡ വ്യാപാര കരാർ ചർച്ചകൾ പുനരാരംഭിക്കുന്നതായി ഇന്ത്യൻ സർക്കാർ അറിയിച്ചു. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന ജി20 ഉച്ചകോടിക്കിടെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചയുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തി.
ചർച്ചക്ക് ശേഷം, ഇരു രാജ്യങ്ങളുടെയും ഇടയിലെ വ്യാപാരം 70 ബില്യൺ ഡോളറായി ഉയർത്താനുള്ള ചർച്ചകൾ ആരംഭിച്ചതായി മാർക്ക് കാർണി എക്സിൽ കുറിച്ചു.