എസ്‌എഫ്‌ഐ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍

എസ്‌എഫ്‌ഐ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍

കോഴിക്കോട് : എസ്‌എഫ്‌ഐ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സര്‍വകലാശാലയില്‍. കനത്ത പൊലീസ് സുരക്ഷയാണ് യൂണിവേഴ്‌സിറ്റില്‍ ഒരുക്കിയിരിക്കുന്നത്.

കരിപ്പൂരില്‍ വിമാനമിറങ്ങിയ ഗവര്‍ണറുടെ വാഹന വ്യൂഹം ഗസ്റ്റ് ഹൗസിനുള്ളില്‍ എത്തി. സര്‍വകലാശാലയുടെ കവാടത്തിന് പുറത്ത് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് പ്രതിഷേധം തുടരുകയാണ്.

പൊലീസ് ബലം പ്രയോഗിച്ച്‌ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്‌ത് മാറ്റുന്നതിനിടെ സംഘര്‍ഷം ഉണ്ടായി. എസ്‌എഫ്‌ഐയെ വെല്ലുവിളിച്ചാണ് ഗവര്‍ണര്‍ കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എത്തുമെന്ന് പ്രഖ്യാപിച്ചത്. തിങ്കളാഴ്‌ച ക്യാമ്ബസില്‍ സംഘടിപ്പികുന്ന ശ്രീനാരായണ ഗുരു സെമിനാറില്‍ പങ്കെടുക്കാനാണ് ഗവര്‍ണര്‍ സര്‍വകലാശാലയില്‍ എത്തിയത്.

നേരത്തെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താമസിക്കുമെന്നായിരുന്നു തീരുമാനം. എസ്‌എഫ്‌ഐയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് താമസം കാമ്ബസിനുള്ളിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്.