മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നതിനെ അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നതിനെ അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കാസര്‍കോഡ് ;മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നതിനെ അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയെ മതാധിഷ്ടിത രാഷ്ട്രമാക്കുകയാണ് ആര്‍എസ്‌എസ് നിലപാട്.

തങ്ങളുടെ ഇഷ്ടാനുസരണം എന്തും ചെയ്യുക എന്ന നിലപാടിലാണ് കേന്ദ്രഭരണാധികാരികള്‍. മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് അതിന്റെ ഉദാഹരണമാണ്. അതിനെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാസര്‍കോഡ് നടന്ന സിഎഎ വിരുദ്ധ റാലിയുടെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതത്തിന്റെ പേരില്‍ ആളുകളെ തമ്മിലടിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കേരളത്തില്‍ മാത്രമല്ല ഇതിനെതിരെ പ്രതിഷേധം നടന്നത്. മതാടിസ്ഥാനത്തിലുള്ള പൗരത്വം പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ പൗരത്വ ഭേദഗതി നിയമം ലോകം അംഗീകരിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹിറ്റ്‌ലറുടെ ആശയം അനുസരിച്ചാണ് ആര്‍എസ്‌എസ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു