ഇമ്മിഗ്രേഷൻ ഫോറീനേഴ്‌സ് ആക്റ്റ് പുസ്തക പ്രകാശനം  ഷാർജയിൽ  നടന്നു

Nov 15, 2025 - 08:56
 0  7
ഇമ്മിഗ്രേഷൻ ഫോറീനേഴ്‌സ് ആക്റ്റ് പുസ്തക പ്രകാശനം  ഷാർജയിൽ  നടന്നു
  
ഷാർജ: പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം രചിച്ച ഇമ്മിഗ്രേഷൻ ഫോറീനേഴ്‌സ് ആക്റ്റ് പുസ്തക പ്രകാശനം ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ നടന്നു. ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി ഡയറക്റ്റർ അഹമ്മദ് അൽസാബി പ്രകാശന കർമ്മം നിർവഹിച്ചു. പ്രവാസി ലീഗൽ സെൽ ദുബായ് ചാപ്റ്റർ അദ്ധ്യക്ഷൻ ടി. എൻ. കൃഷ്ണകുമാർ ആദ്യപ്രതി ഏറ്റുവാങ്ങി.
  പിഎൽസി ഷാർജ - അജ്‌മാൻ ചാപ്റ്റർ അദ്ധ്യക്ഷ ഹാജിറബി വലിയകത്ത് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  അക്കാഫ് അസോസിയേഷൻ പ്രെസിഡെന്റ് പോൾ ടി ജോസഫ് അക്കാഫ് ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രശേഖരൻ, അക്കാഫ് ട്രഷറർ രാജേഷ് പിള്ളൈ, പിഎൽസി ഇന്റർനാഷണൽ കോർഡിനേറ്റർ ഹാഷിം പെരുമ്പാവൂർ, പിഎൽസി ഷാർജ - അജ്‌മാൻ ചാപ്റ്റർ ജനറൽ സെക്രട്ടറി അൽ നിഷാജ് ഷാഹുൽ തുടങ്ങിയവർ ആശംസ അർപ്പിച്ചു.

ഇമ്മിഗ്രേഷൻ ഫോറീനേഴ്‌സ് ആക്റ്റ്  എന്ന പുസ്തകത്തിന് മുഖവുര എഴുതിയിരിക്കുന്നത് ഇന്ത്യയുടെ അറ്റോർണി ജനറൽ ആർ വെങ്കട്ടരമണിയാണ്. പ്രവാസികളുടെ നിയമശാക്തീകരണം ലക്ഷ്യമാക്കി സുരക്ഷിത കുടിയേറ്റം എന്ന പുസ്തകമുൾപ്പെടെ എട്ടോളം ഗ്രന്ധങ്ങളുടെ രചയിതാവാണ് അഡ്വ. ജോസ് എബ്രഹാം. യൂഎയിലെ പ്രമുഖരായ വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യം പുസ്തക പ്രകാശന ചടങ്ങിന് മാറ്റുകൂട്ടി.  പ്രവാസികളെ നിയമപരമായി കൂടുതൽ ശാക്തീകരിക്കാൻ ഇതുപോലെയുള്ള പുസ്തകങ്ങളും ബോധവൽകരണ പരിപാടികളും  കൂടുതലായി വരും ദിവസങ്ങളിൽ  നടത്തുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത്‌ പറഞ്ഞു.