ബോധി: കവിത, റോയ്‌  പഞ്ഞിക്കാരൻ

ബോധി: കവിത, റോയ്‌  പഞ്ഞിക്കാരൻ

 

 

രു വൃക്ഷ തണലിൽ 

ബോധമുള്ളൊരാൾ ഇരുന്നപ്പോൾ 

മരം ബോധിയായി . 

ബോധമില്ലാത്തവൻ ഇരുന്നപ്പോൾ 

മരത്തിനു 'മണ്ട' ചീയലായി. 

നാളെ ശെരിയാവും എന്ന് കരുതി 

അതിന് ചുവട്ടിൽ കിടന്നുറങ്ങി. 

അവനുമുകളിൽ  മരം 

വീണുറങ്ങി. 

തകർന്നു പോയ കൂടിനുമുന്നിൽ 

കിളികൾ  

ഇനിയെന്തെന്നറിയാതെ 

ചിറകടിച്ചു   കുഴഞ്ഞു വീണു . 

 

 

റോയ്‌  പഞ്ഞിക്കാരൻ