കൊന്നപ്പൂക്കളുടെ വിഷുക്കൈ നീട്ടങ്ങൾ: സപ്ന അനു ബി ജോർജ്

കൊന്നപ്പൂക്കളുടെ വിഷുക്കൈ നീട്ടങ്ങൾ: സപ്ന അനു  ബി ജോർജ്

 

വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. ഒട്ടുമിക്ക  കേരളനിവാസികളും വിഷുവിനെ പുതുവര്‍ഷപ്പിറവിയായിട്ടാണ് കാണുന്നത്. സൂര്യൻ ഭൂമദ്ധ്യ രേഖയിൽ വരുന്നത് വിഷു ദിനത്തിലാണ്. രാത്രിയും പകലും തുല്യമായ നാളാണിത്. കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. 'പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക' എന്നും മറ്റു പുള്ളുവപ്പാട്ടും വിഷുവിന്റെ ഐശ്വര്യദായക സ്വഭാവത്തെയാണ്‌ കാണിക്കുന്നത്‌. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ വിശ്വാസം. ഈ വർഷവും എല്ലാ തയ്യാറെടുപ്പുകളും വീടുകളിൽ  തുടങ്ങിക്കഴിഞ്ഞു.

കണികൊന്നകളിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ്‌ കേരളത്തിന്റെ സംസ്ഥാന പുഷ്പവും. വിഷുവിനായി നാട്‌ ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും. വേനലിൽ സ്വർണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ്‌ കൊന്നകളെപറ്റി പുരാണങ്ങളിൽ പറയുന്നത്‌. കൊന്നപ്പൂക്കളുടെ മഞ്ഞാനിറം,നിറങ്ങളിൽ ഏറ്റവും ശോഭയേറിയത് എന്നു വേണമെങ്കില്‍  പറയാം. കൊന്നപ്പൂവുണ്ടായ്തിനും ഒരു കഥയുണ്ട്.

പണ്ട് ഒരു ബ്രാഹ്മണബാലൻ ശ്രീ‍കൃഷ്ണനെ നേരിട്ടുകാണാന്‍ അതിയായ മോഹം.മനസ്സുരുകി പ്രാർത്ഥിച്ച ബാലന്റെ  അരികിൽ കൃഷ്ണൻ പ്രത്ര്യക്ഷനായി. സമ്മാനമായി അരയിൽ കിടന്ന പൊന്നരിഞ്ഞാണം ഊരി നൽകി.പിറ്റെ ദിവസം ക്ഷേത്രം തുറന്ന പൂജാരി കൃഷ്ണവിഗ്രഹത്തിൽ പൊന്നരിഞ്ഞാണം നഷ്ടപ്പെട്ടതും അറിഞ്ഞു. നാടാകെ പാട്ടായി,അരഞ്ഞാണം ബ്രാഹ്മണബാലന്റെ കൈവശം ഉണ്ട് എന്ന്! ദേഷ്യം തോന്നിയ ബാലന്റെ അമ്മ അവനെ ശിക്ഷിച്ചതിനൊപ്പം മാല വാങ്ങി വലിച്ചെറിഞ്ഞു. ഒരു നിമിഷം ഏതോ മരക്കമ്പിൽ തങ്ങിയതിനു ശേഷം നിമിഷനേരം കൊണ്ട് അത് മഞ്ഞാപ്പൂക്കളായിത്തിർന്നു.ഇതാണ്‍ കണിക്കൊന്ന എന്നും ഒരു ഐതിഹ കഥയും ഉണ്ട്. വിഷുവിന്റെ വരവിനെ വിളിച്ചറിയിച്ചുകൊണ്ട് മേടമാസത്തിലാണ്‍ കൊന്നകൾ പൂക്കുന്നത്.

മുൻ കാലങ്ങളിൽ വിഷു ആഘോഷം ആരംഭിക്കുന്നത് ഗൃഹനാഥൻ പനസം വെട്ടുന്നതോടെയാണ്. വിഷുവിന് നിർബന്ധമായും ഉപയോഗിക്കുന്ന ഒന്നാണ് വരിക്കച്ചക്ക.വിഷു ദിവസം ചക്കയ്ക്ക്  ‘പനസം‘ എന്നു മാത്രമേ പറയാവൂ വിഷു വിഭവങ്ങളിൽ ചക്ക എരിശ്ശേരി,ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങൾ ഉണ്ടായിരിക്കും. കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്.വർഷം മുഴുവനും സമ്പൽ സമൃദ്ധി,ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം.

കൊന്നപ്പൂക്കളുടെ ചിരി,നിലവിളക്കിന്റെ പ്രഭ,നന്മയുടെ പ്രതീക്ഷകൾ,ഇവിടെ പ്രവാസിമലയാളികൾ പ്രതീക്ഷയോടെ മറ്റൊരു വിഷുവിനായി കാത്തിരുന്നു.രാവിലെ കാണുന്ന കണി ആന്നേ ദിവസം മുഴുവൻ നമ്മുക്ക് നല്ലതു വരുത്തും എന്ന ചിന്ത എല്ലാ മലയാളിയുടെയും മനസ്സിൽ ആരോ പാകിയ വിശ്വാസത്തിന്റെ വിത്ത്,ജാതി ഭേദമന്യേ എല്ലാവരുടെയും മനസ്സിൽ പൂത്തുലഞ്ഞു നിൽക്കുന്നു ഇന്നും.വിഷുദിവസവും,ഒരു വർഷത്തെ നന്മയേ മുൻനിർത്തി എല്ലാ മലയാളികളും ഓർക്കുന്നു,ജാതിമത ഭേദമന്യേ!

ഇവിടെ ഞാനും എന്റെ കൂട്ടുകാർക്കായി വിഷു ഒരുക്കി. ആരോടെങ്കിലും ചോദിക്കണം എന്തൊക്കെ കണിവെക്കും എന്ന്! ഇന്നുവരെ ഒരു സത്യകൃസ്ത്യാനിയായ ഞാൻ കണി ഒരുക്കിയിട്ടില്ല. ബിന്ദു തന്നെയാവട്ടെ! ഒന്നുമില്ലെങ്കിൽ എന്റെ സുഹൃത്തുക്കളിൽ പരിചയക്കാരിൽ നിന്നും ഒരു നീണ്ട 10,16 സാധങ്ങളുടെ ലിസ്റ്റ് കിട്ടി.നിലവിളക്കും,പറയും കൂടെ നടുവിൽ ഒരുളിയിൽ അരി,കൈതച്ചക്ക, പച്ചമാങ്ങാക്കുല,ഉടച്ച തേങ്ങാ, ചക്ക,വെള്ളരി, കണിക്കിക്കൊന്നാ, കണ്മഷി,സ്വർണ്ണം, സിന്ധൂരം,കണ്ണാടി, കോടിമുണ്ട് കൂടെ കൃഷ്ണവിഗ്രഹവും വേണം.കൊന്നപ്പൂക്കൾ എത്രയുണ്ടോ അത്രെയും നന്ന്.കൂടെ പാലടപ്രധമൻ, ഉണ്ണിയപ്പം,അട,ഇതെല്ലാം തന്നെ അന്ന് പലഹാരമായി ഒരുക്കി കണിയുടെ കൂടെ കാണിക്കയായി വെക്കും.

ഇതെല്ലാം തന്നെ തയ്യാറാക്കി ഞാൻ കൂട്ടുകാരോട് കവിണിയോ അല്ലെങ്കിൽ നല്ല വേഷവിധാനങ്ങളിൽ  ആവണം വരുന്നത് എന്നു നേരത്തെ പറഞ്ഞിരുന്നതിനാൽ എല്ലാവരും സുന്ദരികളായി എത്തി. മുല്ലപ്പുക്കൾ   ധാരാളം കിട്ടുന്ന ഒമാനിൽ എല്ലാവരും  കവിണിസാരിയും മുല്ലപ്പൂവും ചുടി വന്നാപ്പോൾ അതിനൊരു  ഭംഗിതന്നെയായിരുന്നു.ഒരുക്കങ്ങൾ പുർത്തിയായിരുന്നതിനാൽ നിലവിളക്കും തെളിയിച്ചു. എല്ലാവരുടെയും മനസ്സ്,സ്വന്തം വീട്ടിലും നാട്ടിലും ആയിരുന്നു എങ്കിലും ഇവിടെ ഒരുമിച്ചാഘോഷിക്കാൻ കിട്ടിയ അവസരത്തിൽ  എല്ലാവർക്കും തന്നെ   സന്തൊഷമായി എന്നു തോന്നുന്നു.

സർക്കാർ വിഷുവിന് കേരള ജനതയുടെ അന്നംമുട്ടിക്കുമോ?കൂടെ ഇന്നത്തെ ചുട്ടുപൊള്ളുന്ന ചൂടിൽ വിയർത്തൊഴുകുന്ന കേരളത്തിന്റെ  ജനാവലി കുടക്കീഴിലും,പ്രാണരക്ഷാർത്ഥം തണലുകൾ തേടിയുള്ള നെട്ടോട്ടത്തിനിടെ ഈ ഏപ്രിൽ,മേടമാസത്തിൽ പൂത്തുതളിർത്ത്,തഴച്ചു തകർത്തു പൂത്തുനിൽക്കുന്ന കൊന്നമരങ്ങൾ കാണുന്നുണ്ടോ എന്നറിയില്ല.

നമ്മുക്ക് മുന്നിലൂടെ കടന്നു വരുന്ന തലമുറക്കുവേണ്ടി,എന്തുണ്ട് ബാക്കി വയ്ക്കുവാൻ! ആഘോഷങ്ങളൊക്കെ ഇൻസ്റ്റന്റ് ആകുന്ന ഈ കൊറോണ കാലത്ത് , ഇതൊക്കെ ആശ്വാസമോ മനസ്സിന്റെ വെറും ആഗ്രഹങ്ങളോ ആകാം. അലസന്മാർക്ക്‌ സമൃദ്ധിയുണ്ടാവില്ല എന്നാരൊ പറഞ്ഞുകേട്ടിട്ടുണ്ട് ! ഈ ലോകത്തിന്റെ  ഹൃദമിടിപ്പിന്റെ വേദന മനസ്സിലായിട്ടും മനസ്സിലാക്കാതെ കമ്പ്യൂട്ടറിന്‌ മുന്നിലിരിക്കുന്ന നമ്മുടെ മുന്നിൽ വീണ്ടും വിഷുപ്പക്ഷിവന്ന്‌ പാടുന്നു.

"വിത്തും കൈക്കോട്ടും"
'പ്രകൃതിയെ മറക്കരുതേ' എന്ന്‌........................