ബിഹാറിൽ ചരിത്ര വിജയവുമായി എൻഡിഎ, 200 കടന്ന് ലീഡ്; തകർന്നടിഞ്ഞ് ഇന്ത്യ സഖ്യം
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയവുമായി എൻഡിഎ. സഖ്യത്തിന്റെ ലീഡ് 200 കടന്നു. ആകെ 243 സീറ്റുകളുള്ള നിയമസഭയിൽ 200 എണ്ണത്തിലും നിലവിൽ ബിജെപിയും ജെഡിയുവും ഉൾപ്പെട്ട എൻഡിഎയാണ് ലീഡ് ചെയ്യുന്നത്. ബിജെപി 92 സീറ്റിലും ജെഡിയു 82 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസ് - ആർജെഡി സഖ്യത്തിന്‍റെ മഹാഗഢ്ബന്ധന് 39 സീറ്റിൽ മാത്രമാണ് മുന്നേറാൻ സാധിക്കുന്നത്. മറ്റുള്ളവർ 4 സീറ്റിലും ലീഡ് ചെയ്യുന്നു. പറയത്തക്ക ഒരു നേട്ടവും കോൺഗ്രസിന് നേടാൻ കഴിഞ്ഞിട്ടില്ല. എല്ലായിടത്തും എൻഡിഎ ലീഡ് പിടിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.
അതിനിടെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലീഡ് നിലയില്‍ കോണ്‍ഗ്രസിനും മുകളിലാണ്. സിപിഐ(എംഎല്‍)എല്‍ ആറ് സീറ്റുകളിലും സിപിഐയും സിപിഎമ്മും ഓരോ സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.
ശക്തമായ ആധിപത്യത്തോടെയാണ് ബിഹാറില്‍ എന്‍ഡിഎ സഖ്യം മുന്നേറിക്കൊണ്ടിരിക്കുന്നത്. നിരവധി മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളിലും കരുത്തുറ്റ പ്രകടനമാണ് എന്‍ഡിഎ കാഴ്ചവെക്കുന്നത്. ഇത്തരത്തിലുള്ള 16 സീറ്റുകളിലെങ്കിലും എന്‍ഡിഎ വിജയം പിടിക്കുമെന്നാണ് സൂചന.