ഭാവന: കവിത , Mary Alex @മണിയ

പുലർകാലേ പത്ര -
മെടുക്കുവാൻ
പടിവാതിൽ തുറ -
ന്നപ്പോൾ
പ്രാക്കളിൻ കൂട്ടം കു -
റുകിയും കലമ്പിയും
പരതുന്നു തരിമണി -
കളങ്ങിങ്ങു മുറ്റ-
ത്തായ്
പാത്രമെടുത്തു കുട -
ഞ്ഞു കയ്കുമ്പിളിൽ
പച്ചരിതൻ മണികൾ
താഴേക്കു വീണതും
പറന്നു പലതും, വന്നി
രുന്നു ചിലത്
പത്തിയിൽ കൊത്തി-
പെറുക്കി ഭയലേ-
ശമെന്യേ
പലരും പറഞ്ഞു പ്രാ -
ക്കൾ ശല്യമെന്ന്
പക്ഷെ ഞാൻ കാണു
ന്ന കാഴ്ച വേറെ
പ്രാവുകൾ സമാധാ-
നത്തിൻ ലക്ഷണം
പല ദിനങ്ങളിൽ ഞാനവ
പത്തു പത്തു വീത-
മെണ്ണി നോക്കു-
കിൽ
പത്തോടു ചേർന്നെ-
പ്പോഴും കണ്ടിടും
മൂന്നു കുടെ
പന്ത്രണ്ടു ശിഷ്യന്മാ-
രൊത്തേശുവായ്
പിന്നെ വരുന്നതോ -
ജനക്കൂട്ടമായ്
പലതും മനസ്സിൻ
തോന്നലാകാം.....
അതല്ലോ ഭാവന.
Mary Alex @മണിയ