വ്യാജ വിഡിയോകള്‍ ഓണ്‍ലൈനില്‍', ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് ആരാധ്യ ബച്ചന്‍

ന്യൂഡല്‍ഹി: വെബ്‌സൈറ്റുകളില്‍ തന്റെ ആരോഗ്യത്തെക്കുറിച്ച് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വീണ്ടും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് ആരാധ്യ ബച്ചന്‍. ഐശ്വര്യ റായിയുടേയും അഭിഷേക് ബച്ചന്റെയും മകളായ ആരാധ്യ തന്നെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നേരത്തെയും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തുടര്‍ന്ന് ഗൂഗിള്‍, ബോളീവുഡ് ടൈംസ്, മറ്റ് വെബ്‌സൈറ്റുകള്‍ എന്നിവയോട് ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് ഡല്‍ഹി ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
2020 ഏപ്രില്‍ 20ന് ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കണം ചെയ്യണമെന്ന് യൂട്യൂബിനോടും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചില വെബ്‌സൈറ്റുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ഉത്തരവ് പാലിക്കാത്ത സാഹചര്യത്തിലാണ് ആരാധ്യ ബച്ചന്‍ രണ്ടാമതും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മാര്‍ച്ച് 17ന് കോടതി കേസ് പരിഗണിക്കും