ലക്കി ഭാസ്‌ക്കര്‍! കരിയറിലെ ആദ്യ 100 കോടിയുമായി ദുല്‍ഖര്‍

Nov 14, 2024 - 12:15
 0  31
ലക്കി ഭാസ്‌ക്കര്‍! കരിയറിലെ ആദ്യ 100 കോടിയുമായി ദുല്‍ഖര്‍
 കരിയറിലെ ആദ്യത്തെ 100 കോടി സ്വന്തമാക്കി ദുല്‍ഖർ സല്‍മാൻ. വെങ്കി അടലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്കർ ഇതുവരെ നേടിയ കളക്ഷൻ റിപ്പോർട്ട് പുറത്ത്.
ലോകമെമ്ബാടുമുള്ള തിയേറ്ററുകളില്‍ നന്നായി 100 കോടി ബിസിനസ് ആണ് ലക്കി ഭാസ്കർ സ്വന്തമാക്കിയത്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ആദ്യത്തെ 100 കൂടിയാണിത്.

7 ദിവസം കഴിഞ്ഞപ്പോള്‍ ചിത്രം ബോക്സ് ഓഫീസില്‍ നിന്നും നേടിയത് ഏകദേശം 70 കോടി ആയിരുന്നു. നാല് ദിവസം കൊണ്ട് 55 കോടി ലക്കി ഭാസ്കർ നേടിയിരുന്നു. തെലുങ്കില്‍ വൻ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സ്ഥിരം തെലുങ്ക് മസാല ചേരുവകള്‍ ഒന്നുമില്ലാതെ തന്നെ, ഭാസ്കർ എന്ന സാധാരണക്കാരനായി ദുല്‍ഖർ നിറഞ്ഞാടിയ ചിത്രത്തിന് ഓരോ ദിവസവും കൂടുതല്‍ ഷോകളാണ് ആഡ് ചെയ്യുന്നത്.

തെലുങ്കില്‍ വീണ്ടും നായകനായ ദുല്‍ഖറിന്റെ ചിത്രം ഭാഷാഭേദമന്യേ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ദുല്‍ഖറിന് യോജിക്കുന്ന ഒരു കഥാപാത്രമാണ ചിത്രത്തിലേത് എന്നാണ് അഭിപ്രായങ്ങള്‍. ദുല്‍ഖറിന്റെ പ്രകടനം സിനിമയുടെ ആകര്‍ഷണവുമാകുന്നു.