പേരിൽ 'നായർ' ആകാം; അഞ്ജലി നായരുടെ ആവശ്യം പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

Apr 1, 2026 - 14:47
 0  2
പേരിൽ 'നായർ' ആകാം; അഞ്ജലി നായരുടെ ആവശ്യം പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

കൊച്ചി: അഞ്ജലി നായർ എന്ന പേര് വോട്ടിങ് യന്ത്രത്തിൽ ഉൾപ്പെടുത്തണമെന്ന തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ ആവശ്യം പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിർദേശിച്ചു. ജില്ലാ വരണാധികാരിക്കാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നിർദേശം നൽകിയിരിക്കുന്നത്.

 ശനിയാഴ്ച വരണാധികാരി മുമ്പാകെ ഹാജരാകാനും കോടതി അഞ്ജലി നായരോട് നിർദേശിച്ചിട്ടുണ്ട്. വോട്ടിങ് യന്ത്രത്തിൽ തന്റെ പേര് അഞ്ജലി പി വി എന്നാണു രേഖപ്പെടുത്തിയിരിക്കുന്നതതെന്നും ഇതു മാറ്റി അഞ്ജലി നായർ എന്നാക്കാൻ നിർദേശം നൽകണമെന്നും ആശ്യപ്പെട്ടാണ് എൻഡിഎ സ്ഥാനാർത്ഥി ഹൈക്കോടതിയെ സമീപിച്ചത്.
 
സ്ഥാനാർത്ഥി അവർ അറിയപ്പെടുന്ന പേരിൽ മത്സരിക്കുന്നത് അല്ലേ ജനാധിപത്യമെന്ന് കോടതി ചോദിച്ചു. മനസിലാക്കാൻ പറ്റാത്തതുകൊണ്ട് സ്ഥാനാർത്ഥിക്ക് ഒരു വോട്ടു പോലും നഷ്ടമാകാൻ പാടില്ല എന്നാണ് അഭിപ്രായമെന്നും കോടതി പറഞ്ഞു. തുടർന്നാണ് അഞ്ജലിയുടെ അപേക്ഷ പരിഗണിക്കാൻ കോടതി നിര്‍ദേശിച്ചത്.