തൃശൂർ പൂരം നടത്തിപ്പിൽ തീരുമാനം നാളെ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം ധനസഹായം
തൃശൂർ: തൃശൂർ പൂരം നടത്തിപ്പിൽ തീരുമാനം നാളെ. ദേവസ്വം, ജില്ലാ ഭരണകൂട യോഗം നാളെ രാവിലെ 10.30ന് നടക്കും. യോഗം വിളിക്കാൻ ഹൈക്കോടതി അനുമതി നൽകിയതായി ദേവസ്വം മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.
വെടിക്കെട്ടുശാല അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം നൽകും. പരുക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപ നൽകും. പരുക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനും പ്രത്യേക ക്യാബിനറ്റ് യോഗത്തിൽ തീരുമാനമായി.