അനീഷ് ജെ കരിനാടിന് പരസ്യ ചിത്രത്തിന് അവാര്‍ഡ്; 'കോണ്‍ടാക്ട്' അവാര്‍ഡുകള്‍ വിതരണം ചെയ്തു

അനീഷ് ജെ കരിനാടിന് പരസ്യ ചിത്രത്തിന് അവാര്‍ഡ്; 'കോണ്‍ടാക്ട്' അവാര്‍ഡുകള്‍ വിതരണം ചെയ്തു

തിരുവനന്തപുരം: ചലച്ചിത്ര ടെലിവിഷന്‍ കലാകാരന്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനയായ കോണ്‍ടാക്ട് സംഘടിപ്പിച്ച പതിനാറാമത് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡുകള്‍ മുന്‍ ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍ വിതരണം ചെയ്തു. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ആര്‍ ശരത് കോണ്‍ടാക്ടിന്റെ ഔദ്യോഗിക യൂ ട്യൂബ് ചാനല്‍ ആയ സി ട്യൂബിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു.

മികച്ച പരസ്യ ചിത്രത്തിനുള്ള പുരസ്‌കാരം 'സെറ അപ്പാരല്‍സ്' ന്റെ പരസ്യം സംവിധാനം ചെയ്ത അനീഷ് ജെ കരിനാടിന് ലഭിച്ചു. ഷിജു മാത്യുവാണ് ചിത്രം നിര്‍മ്മിച്ചത്.

മികച്ച ഷോര്‍ട്ട് ഫിലിം 'ജയശ്രീ'യാണ്. ചിത്രം നിര്‍മ്മിച്ചതും സംവിധാനം ചെയ്തതും രാജേഷ് നന്ദിയംകോടാണ്.

മികച്ച ഡോക്യുമെന്ററി എം മുഹമ്മദ് സലീം നിര്‍മ്മിച്ച് സംവിധാനം ചെയ്ത 'കഥയാണിത് ജീവിതം' ആണ്.

 അച്യുതാനന്ദനാണ് മികച്ച നടനുള്ള പുരസ്‌കാരം. പുഷ്പ മികച്ച നടിക്കുള്ള പുരസ്‌കാരംനേടി. അവാര്‍ഡ് ദാന ചടങ്ങില്‍ കോണ്‍ടാക്ട് പ്രസിഡന്റ് മുഹമ്മദ് ഷാ അദ്ധ്യക്ഷത വഹിച്ചു. ജൂറി ചെയര്‍മാന്‍ വിജയകൃഷ്ണന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു