മോഹൻലാലിന്റെ നേര് ഒടിടിയിലേക്ക്

മോഹൻലാലിന്റെ നേര് ഒടിടിയിലേക്ക്

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് ഒരുക്കിയ കോർട്ട് റൂം ഡ്രാമ ചിത്രം നേര് ഒടിടി റിലീസിന് ഒരുങ്ങുന്നു.

ഡിസംബർ 21ന് ക്രിസ്മസ് റിലീസായി എത്തിയ ചിത്രം 100 കോടി ക്ലബില്‍ എത്തിയതിന് പിന്നാലെയാണ് ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനാണ് മോഹൻലാല്‍ ചിത്രത്തിന്റെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് ഡിജിറ്റല്‍ സ്ട്രീമിങ് ആരംഭിക്കുമെന്ന് റിപ്പോർട്ടും പുറത്ത് വന്നിരിക്കുകയാണ്.

ജനുവരി 23ന് നേര് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സംപ്രേഷണം ചെയ്ത് തുടങ്ങും. അതേസമയം ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറോ സിനിമയുടെ അണിയറ പ്രവർത്തകരോ നല്‍കിട്ടില്ല. ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നീതി തേടുന്നു എന്ന ടാഗ്ലൈനോടെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.