നടൻ വിജയകാന്ത് ആശുപത്രി വിട്ടു

നടൻ വിജയകാന്ത് ആശുപത്രി വിട്ടു

ടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് ആശുപത്രി വിട്ടു. ആഴ്ചകളായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

വിജയകാന്ത് പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഡി.എം.ഡി.കെ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് കഴിഞ്ഞ മാസമാണ് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടന്റെ ആരോഗ്യനില ഗുരുതരമാണെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നതെന്നുമുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ താരത്തിന്റെ ആരോഗ്യത്തെക്കുറിച്ച്‌ തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ചതോടെ ഭാര്യ പ്രേമലത രംഗത്തെത്തിയിരുന്നു. വിജയകാന്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും ഉടൻ വീട്ടില്‍ തിരികെ എത്തുമെന്നും പ്രേമലത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.