അനീഷ് ജെയിംസ് സീറ്റൻ ഹാൾ യൂണിവേഴ്‌സിറ്റി അഡ്‌വൈസറി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

സീറ്റൻ ഹാൾ യൂണിവേഴ്‌സിറ്റിയുടെ സ്റ്റിൽമാൻ സ്കൂൾ ഓഫ് ബിസിനസ്സിന്റെ അഡ്‌വൈസറി കൗൺസിലിലേക്ക് അനീഷ് ജെയിംസ് തിരഞ്ഞെടുക്കപ്പെട്ടു. പാഠ്യപാഠ്യേതര കാര്യങ്ങളിൽ വ്യക്തിമുദ്ര തെളിയിച്ച ആളുകളെയാണ് അഡ്‌വൈസറി കൗൺസിലിലേക്ക് തിരഞ്ഞെടുക്കുക. 1856 ൽ ന്യൂവാർക്കിലെ ആദ്യത്തെ ബിഷപ്പ് ജെയിംസ് റൂസ്‌വെൽട് ബെയ്‌ലി തൻ്റെ ആന്റിയായ വിശുദ്ധ എലിസബത്ത് ആൻ സീറ്റന്റെ പേരിൽ സ്ഥാപിച്ചതാണ് സീറ്റൻ ഹാൾ യൂണിവേഴ്‌സിറ്റി (Seton Hall University). അമേരിക്കയിൽ ജനിച്ച ആദ്യത്തെ വിശുദ്ധയാണ് St Elizabeth Ann Seton.
2025 ഇൽ സ്റ്റിൽമാൻ ബിസിനസ് സ്കൂളിന്റെ പാർട്ട് ടൈം MBA, US News and World Reports ൻറെ റാങ്കിങ്ങിൽ 68 ആം സ്ഥാനത്താണ്.
അക്കാഡമിക് മേഘലയിലെ മികവും പ്രവർത്തന മേഘലയിലെ നൈപുണ്യവും സാമൂഹിക പ്രതിബദ്ധയും ആണ് അനീഷിനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കാൻ സഹായിച്ചത്. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനു വിശേഷിച്ചു മലയാളികൾക്ക് ഇത് അഭിമാന നിമിഷമാണ്. ഇന്ത്യയിലെ KSR College of Technology (currently an Autonomous University) ൽ നിന്നും ഹ്യൂമൻ റിസോഴ്സിൽ MBA ഉം അമേരിക്കയിലെ Kean University ൽ നിന്നും International Management ൽ മറ്റൊരു MBA ഉം നേടി കഴിഞ്ഞ പത്തൊൻപതു വർഷമായി Bank of America ൽ ജോലി ചെയ്യുന്നു. Bank of America ൽ Enterprise Payments ൽ Vice President ആയാണ് നിലവിൽ ജോലി നോക്കുന്നത്. ആഗോള സംഘടനയായ World Malayalee Council (WMC) ൻറെ അമേരിക്ക റീജിയൻറെ General Secretary, Indian American Catholic Association (IACA) ൻറെ President, Malayalee Association of New Jersey (MANJ) ൻറെ Vice President, Camden Catholic Diocese ലെ Racial Justice Commission Member എന്നീ സ്ഥാനങ്ങളൂം അനീഷ് ഇതോടൊപ്പം അലങ്കരിക്കുന്നുണ്ട്.