ഗുജറാത്തില്‍ 4000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച്‌ ലുലു ഗ്രൂപ്പ്

ഗുജറാത്തില്‍ 4000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച്‌ ലുലു ഗ്രൂപ്പ്

കൊച്ചി: വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ഭാഗമായി വലിയ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ ലുലു ഗ്രൂപ്പ്. ഗുജറാത്തില്‍ 4000 കോടി രൂപയുടെ നിക്ഷേപം ലുലു ഗ്രൂപ്പ് നടത്തും.

അഹമ്മദാബാദില്‍ രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് മാള്‍ നിര്‍മിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി അറിയിച്ചു. അത്യാധുനിക സൗകര്യങ്ങളോടെ ആഗോള നിലവാരത്തിലാണ് അഹമ്മദാബാദ് ലുലു മാള്‍ ഉയരുക.

പഞ്ചനക്ഷത്ര ഹോട്ടലും അഹമ്മദാബാദില്‍ നിര്‍മിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ എന്നിവരുമായി ഉച്ചകോടിയുടെ ഭാഗമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് പ്രഖ്യാപനം. പുതിയ നിക്ഷേപ പദ്ധതികളുടെ മിനിയേച്വര്‍ മാതൃക യു.എ.ഇ പവലിയനില്‍ ലുലു ഗ്രൂപ്പ് പ്രദര്‍ശിപ്പിച്ചു.